കൊറോണ: ഭീതി പരത്തരുതെന്ന് മുഖ്യമന്ത്രി

കൊറോണ വൈറസിന്റെ പേരിൽ ഭീതി പരത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം എല്ലാവരും നല്ല ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 'വൈറസ് മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ പകരാന്‍ തുടങ്ങിയതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം. വൈറസ്‌ നേരത്തെ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ള സ്ഥലങ്ങളിൽനിന്ന്‌ വരുന്നവർ പരിശോധനയ്‌ക്ക്‌ വിധേയരാവണം. അതിന്‌ അവരെ ബന്ധപ്പെട്ടവർ പ്രേരിപ്പിക്കണം'- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുള്ള നിരവധി പേർ രോഗബാധിത രാജ്യങ്ങളിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്‌. രോഗം റിപ്പോർട്ട്‌ ചെയ്‌തപ്പോൾതന്നെ ആരോഗ്യ വകുപ്പ്‌ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഒരാൾക്കാണ്‌ ഇപ്പോൾ കൊറോണ വൈറസ്‌  സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇയാളുടെ ഒരു പരിശോധനാ റിപ്പോർട്ടുകൂടി വരാനുണ്ട്‌.  ആവശ്യമായ തുടർ നടപടികൾ ആരോഗ്യ വകുപ്പ്‌ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More