കൊച്ചി: മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. തോക്കിന് മുനയില്‍ മമ്മൂട്ടി നില്ക്കുന്ന ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. മമ്മൂട്ടിയും ബസൂക്കയുടെ പോസ്റ്റര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന് ഡിനോ ഡെന്നീസാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സിനിമയില്‍ ഗൗതം വാസുദേവ് മേനോന് പ്രധാന കഥാപാത്രത്തെ അവതരിക്കുന്നുണ്ട്.
കാപ്പയുടെ വിജയത്തിന് ശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് ബസൂക്ക നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം ഈ ഏപ്രില്‍ 15- ന് ആരംഭിക്കുമെന്നാണ് സൂചന. ഈദിന് ശേഷമായിരിക്കും മമ്മൂട്ടി സിനിമയുടെ ഭാഗമാവുകയെനാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രം ഒരു സ്റ്റൈലിഷ ്ത്രില്ലര് ആയിരിക്കുമെന്ന് ജിനു വി എബ്രഹാം നേരത്തെ മധ്യമങ്ങളോട് പറഞ്ഞിരുന്നു.