'അരി മോഷ്ടിക്കാന്‍ നീയാര് മധുവോ': വിവാദ പരാമര്‍ശത്തില്‍ അഖില്‍ മാരാര്‍ക്കെതിരെ പരാതി

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം വിചാരണചെയ്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിനെ അധിക്ഷേപിച്ച സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ പരാതി. സാമൂഹ്യ സംഘടനയായ ദിശയുടെ ലീഗല്‍ വിങ്ങാണ് എസ് സി എസ് ടി കമ്മീഷന്‍, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്മീഷന്‍, പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയത്. ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖില്‍ മാരാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നാണ് ആവശ്യം. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍വെച്ചാണ് അഖില്‍ മധുവിനെ അധിക്ഷേപിച്ചുളള പരാമര്‍ശം നടത്തിയത്. 

സിനിമയിലെ പ്രശസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടാസ്‌കിനിടെയായിരുന്നു അഖിലിന്റെ പരാമര്‍ശം. മീശമാധവന്‍ എന്ന സിനിമയിലെ കഥാപാത്രമായി വേഷമിട്ട സാഗര്‍ സൂര്യയോട് 'നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? ബാക്കിയുളള സാധനങ്ങള്‍ മോഷ്ടിക്കടാ. ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും'- എന്നാണ് അഖില്‍ പറഞ്ഞത്. ഇതുകേട്ട് മറ്റ് ചില മത്സരാര്‍ത്ഥികള്‍ ചിരിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അഖില്‍ മാരാര്‍ക്കെതിരെ വിമര്‍ശനം ശക്തമാവുകയാണ്. ഒരുനേരത്തെ ഭക്ഷണത്തിനായി അരിയെടുക്കേണ്ടിവന്ന മധുവിനെ തമാശയ്ക്കുളള വകയാക്കിയത് അഖിലിന്റെ മനസിലെ സവര്‍ണതയാണെന്നും ഭക്ഷണം മോഷ്ടിച്ചാല്‍ അവസാനം മധുവിന്റെ അവസ്ഥ വരുമെന്ന് പറയുന്ന അഖില്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമായെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ വന്ന ചില കമന്റുകള്‍. ഇത്തരം സവര്‍ണ ചിന്താഗതി പേറുന്ന അഖില്‍ മാരാരെപ്പോലുളളവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ബിഗ് ബോസില്‍ ഒരാള്‍ പോലുമില്ലെന്നത് ഷോയുടെ പരാജയമാണെന്നും വിമര്‍ശനമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More