കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രത്തിന് രണ്ടാംഭാഗമുണ്ടാകുമെന്ന് ബേസില്‍ ജോസഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ തുറന്നുപറയുകയാണ് സംവിധായകന്. മിന്നല്‍ മുരളിയേക്കാള്‍ വലിയ സിനിമയായിരിക്കും മിന്നല്‍ മുരളി 2 എന്നാണ് ബേസില്‍ പറയുന്നത്. പൂക്കാലം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുളള പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
'ഉറപ്പായും മിന്നല്‍ മുരളിയേക്കാള്‍ വലിയ സിനിമയായിരിക്കും മിന്നല്‍ മുരളി 2. അത് സ്കെയില്‍ ബേസ് ആയാലും ബജറ്റ് ആയാലും. അതുകൊണ്ട് വലിപ്പത്തിന്റെ കാര്യത്തില്‍ മിന്നല്‍ മുരളി 2 തന്നെയാവും മുന്നില്‍'- ബേസില്‍ പറഞ്ഞു. രണ്ടാംഭാഗത്തിലെ വില്ലന്‍ കഥാപാത്രത്തെക്കുറിച്ചുളള ചോദ്യത്തിന്, സ്ക്രിപ്റ്റ് എഴുതി വരുമ്പോള്‍ മാത്രമേ ഏതുതരത്തിലുളള വില്ലനാണെന്ന് പറയാന്‍ സാധിക്കുകയുളളു എന്നും എന്തായാലും സമയമെടുക്കുമെന്നുമായിരുന്നു ബേസിലിന്റെ മറുപടി. രണ്ടാംഭാഗത്തിന് ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് കൊടുക്കുന്നതെന്നും അതാണ് തന്റെ പേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. തമിഴ് നടന് ഗുരു സോമസുന്ദരം അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിനും വലിയ പ്രേക്ഷകപ്രശംസ നേടാനായി. അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.