ചെന്നൈ: സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. സൂര്യ 42 എന്ന് സിനിമയ്ക്ക് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം പിരിയോഡിക് ഡ്രാമയാണെന്നാണ് വിവരം. 80 കോടി രൂപയ്ക്കാണ് ആമസോൺ സിനിമയുടെ അവകാശം സ്വന്തമാക്കിയത് എന്നും സൂചനകളുണ്ട്. ഒരു തമിഴ് സിനിമയുടെ ഒടിടി അവകാശത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയാണിതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൂര്യ നായകനാകുന്ന ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളില്‍ ഒന്നാണ് ലഭിച്ചിരിക്കുന്നത്. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് സിനിമാലോകം വിലയിരുത്തുന്നത്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദിഷാ പതാനിയാണ് ചിത്രത്തിലെ നായിക. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.