കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കണം; മഅ്ദനിയുടെ ഹർജി സുപ്രീംകോടതി വെളളിയാഴ്ച്ച പരിഗണിക്കും

ഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുളള പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ഹര്‍ജി സുപ്രീംകോടതി വെളളിയാഴ്ച്ച പരിഗണിക്കും. ബംഗളുരുവില്‍ തന്നെ തുടരണമെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്.  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനു മുന്‍പാകെ മഅ്ദനിയുടെ അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് ഹര്‍ജി സമര്‍പ്പിച്ചത്. 

'ആയുര്‍വ്വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കണം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഓര്‍മ്മക്കുറവും കാഴ്ച്ചയ്ക്ക് പ്രശ്‌നവും ഉണ്ട്. ആരോഗ്യനില മോശമാണ്. അത് പരിഹരിക്കാനാണ് ആയുര്‍വ്വേദ ചികിത്സ തേടുന്നത്. ഇനി വിചാരണയാണ് നടക്കാനുളളത്. അതിന് എന്റെ സാന്നിദ്ധ്യം കര്‍ണാടകയില്‍ ആവശ്യമില്ല. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. അദ്ദേഹത്തെ കാണാനും വിചാരണ പൂര്‍ത്തിയാകുന്നതുവരെ ജന്മനാട്ടില്‍ തുടരാനും അനുവദിക്കണം'- എന്നാണ് മഅ്ദനിയുടെ ഹര്‍ജിയില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 9 വര്‍ഷമാണ് മഅ്ദനി ജയിലില്‍ കഴിഞ്ഞത്. തുടര്‍ന്ന് 2007-ലാണ് അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയതും ജയില്‍മോചിതനാകുന്നതും. എന്നാല്‍ 2008-ല്‍ ബംഗളുരുവില്‍ ഒമ്പതിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. 2014-ല്‍ സുപ്രീംകോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. നിലവില്‍ ബംഗളുരുവിലാണ് മഅ്ദനിയുടെ താമസം. കേസിന്റെ വിചാരണാ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണെന്ന വിമര്‍ശനം ശക്തമാണ്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More