പ്രശസ്ത സംഗീത സംവിധായകന് എആര്‍ റഹ്മാന് ട്വീറ്റ് ചെയ്ത ഒരു മലയാളം ടെലിവിഷന്‍ പ്രോഗ്രാമിന്റെ ക്ലിപ്പ് ട്വിറ്ററില്‍ തരംഗമായിരിക്കുകയാണ്. കോമഡി ഉത്സവം എന്ന ടെലിവിഷന്‍ ഷോയില്‍ നിഖില്‍ പ്രഭ എന്ന കലാകാരന് റഹ്മാന്റെ ശബ്ദത്തില്‍ 'ദില്‍സേരേ' എന്ന ഗാനം അനുകരിച്ച് ആലപിച്ചിരുന്നു.
ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നിഖിലിന്റെ ആ പ്രകടനമാണ് റഹ്മാന് റീ ട്വീറ്റ് ചെയ്തത്. ഇതിനകം 3 ലക്ഷത്തോളം പേര് റഹ്മാന് ഷെയര്‍ ചെയ്ത വീഡിയോ കണ്ടു കഴിഞ്ഞു. നൂറുകണക്കിന് കമന്റുകളാണ് ഇതിന് മറുപടിയായി വരുന്നത്. പലരും നിഖിലിന്റെ അത്ഭുതകരമായ കഴിവിനെ അഭിനന്ദിക്കുന്നുണ്ട്. അതിനിടെ നിഖില്‍ തന്നെ റഹ്മാന്റെ ട്വീറ്റില്‍ സന്തോഷം അറിയിച്ച് രംഗത്തെത്തുകയും ചെയ്തു.