രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സൈബര്‍ ആക്രമണം; പ്രതിരോധവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന അശ്ലീല ട്രോളുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ പ്രതിരോധവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ നടത്തുന്ന തെമ്മാടിത്തരത്തെ സംഘടന നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. 'ചെക്കന്‍ പറയുന്നത് നല്ലോണം തടിയില്‍ തട്ടുന്നുണ്ടെന്ന് അറിയാം. അതിന് മറുപടി ഇപ്പോഴും ശങ്കരാടി കാലത്തെ കുമാരപ്പിളള സഖാവിന്റെ ഉടായിപ്പ് നമ്പറുകള്‍ തന്നെയാണോ കമ്മികളേ? (പഴയ വിജയന്റെ കാലം) എന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്റെ ഭക്തന്മാര്‍ അവര്‍ക്ക് അറിയാവുന്ന അവസാനത്തെ അടവും പുറത്തെടുത്തെന്നും വളാഞ്ചേരിയില്‍നിന്നും കോട്ടക്കലില്‍നിന്നും കോട്ടയത്തുനിന്നും കണ്ണൂരുനിന്നുമൊക്കെ ഒരേസമയത്താണ് അശ്ലീല ക്യാപ്‌സൂളുകള്‍ പോസ്റ്റായി വരുന്നതെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം പറഞ്ഞു. ശങ്കരാടി കുമാരപ്പിളള സാറിനെ അവതരിപ്പിച്ച കാലത്തെ അതേ രാഷ്ട്രീയ നിലവാരമാണ് ഗോവിന്ദന്‍മാഷിന്റെ കാലത്തും സിപിഎമ്മിന് എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നുവെന്ന് പറഞ്ഞ  വി ടി ബല്‍റാം ഇവറ്റകള്‍ ഇത്രയും ഫ്രസ്‌ട്രേറ്റഡ് ആണോ എന്നും ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ ഓണറബിള്‍ സണ്‍ ഇന്‍ ലോയ്‌ക്കെതിരെ പറഞ്ഞപ്പോള്‍തന്നെ താനിത് പ്രതീക്ഷിച്ചതാണെന്നും ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ എന്നുമാണ് വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. 'ഇന്നലെ ഞാന്‍ തിരുവനന്തപുരത്തായിരുന്നു. അടൂര്‍ എന്നുതന്നെ വേണം എന്ന് നിര്‍ബന്ധമാണെങ്കില്‍ ഇന്നലെ എന്നാക്ക്. ശങ്കരാടിയുടെ കുമാരപ്പിളള സഖാവ് തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ക്ലാസ് ല്ലേ'- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെ മുതല്‍ സിപിഎം അനുകൂല പ്രൊഫൈലുകളില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നത്. രാഹുലിനെ അടിവസ്ത്രമില്ലാതെ അടൂരില്‍നിന്ന് നാട്ടുകാര്‍ കയ്യോടെ പിടികൂടി എന്നാണ് സിപിഎം പ്രൈഫൈലുകള്‍ പ്രചരിപ്പിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More