കെ കെ രമയെ ചവിട്ടിയെന്ന ആരോപണം തളളി എച്ച് സലാമും സച്ചിന്‍ ദേവും

തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയെ ചവിട്ടിയെന്ന ആരോപണം നിഷേധിച്ച് എംഎല്‍എമാരായ സച്ചിന്‍ദേവും എച്ച് സലാമും. ആശുപത്രിയില്‍ പോകുന്നതിനുമുന്‍പ് രമ മാധ്യമങ്ങളോട് സംസാരിച്ച വീഡിയോ പരിശോധിച്ചാല്‍ ആരോപണം തെറ്റാണെന്ന് മനസിലാവുമെന്നും വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുതളളിയതിന്റെ ഫലമായാണ് കൈയ്ക്ക് പരിക്കുപറ്റിയതെന്ന് രമ തന്നെ പറയുന്നുണ്ടെന്നും എച്ച് സലാം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എമാരുടെ പ്രതികരണം. നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ പ്രതിപക്ഷ അംഗങ്ങളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സനീഷ് ജോസഫ് എംഎല്‍എയുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.

'ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് കെ കെ രമ പറഞ്ഞത്. അവര്‍ ആക്രമിക്കപ്പെട്ടിരുന്നെങ്കില്‍ അപ്പോള്‍ അത് പറയുമായിരുന്നു. എംഎല്‍എമാര്‍ ആക്രോശിച്ച് അടുത്തെന്നും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ബലം പ്രയോഗിച്ചതിനാല്‍ പരിക്കേറ്റെന്നുമാണ് അവര്‍ മാധ്യമങ്ങളോട് പറയുന്നത്. എച്ച് സലാമോ സച്ചിന്‍ദേവോ ചവിട്ടിയതായി രമ പറയുന്നില്ല'- എച്ച് സലാം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

99 ഭരണപക്ഷ എംഎല്‍എമാരില്‍ ആരെങ്കിലും ചവിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റ തെളിവ് പ്രതിപക്ഷം പുറത്തുവിടണമെന്നും വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരിക്കും പ്രതിപക്ഷ എംഎല്‍എമാരുടെ പരിക്കും മാധ്യമങ്ങള്‍ താരതമ്യം ചെയ്യണമെന്നും എച്ച് സലാം പറഞ്ഞു. പ്രതിപക്ഷ നേതാവ് കഥകള്‍ മെനയുകയാണെന്നും രമയുടെ പരിക്ക് വ്യാജമാണെന്നോ അല്ലെന്നോ ഭരണപക്ഷം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 13 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More