കെകെ രമയെ നിലത്തിട്ട് ചവിട്ടി, ടിപിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുകയാണ്- വി ഡി സതീശന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കറുടെ ഓഫീസിനുമുന്നില്‍വെച്ചുണ്ടായ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യാതൊരു പ്രകോപനവുമില്ലാതെയാണ് വാച്ച് ആന്‍ഡ് വാര്‍ഡും ഭരണപക്ഷ എംഎല്‍എമാരും പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ചതെന്നും കെ കെ രമ എംഎല്‍എയെ നിലത്തിട്ട് ചവിട്ടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരനെ 52 വെട്ടു വെട്ടി കൊന്നിട്ടും ആ കുടുംബത്തോടുളള വൈരാഗ്യം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

'നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പരിക്കേറ്റു. കെ കെ രമ എംഎല്‍എയെ നിലത്തിട്ട് ചവിട്ടി. അവരുടെ കൈ ഒടിഞ്ഞു. ടിപിയുടെ കുടുംബത്തോടുളള വൈരാഗ്യം അവസാനിക്കാതെ അവരെ കാലുമടക്കി തൊഴിച്ച ഭരണകക്ഷി എംഎല്‍എ സഭയിലിരിക്കുമ്പോള്‍ ഞങ്ങള്‍ക്കെങ്ങനെയാണ് അവിടെ ഇരിക്കാനാവുക?  അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം ഞങ്ങളുടെ വനിതാ നേതാക്കളെ കാലുമടക്കി തൊഴിക്കുകയായിരുന്നു. എച്ച് സലാമിനും സച്ചിന്‍ദേവിനുമെതിരെ  നടപടി സ്വീകരിക്കണം'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് തന്നെ കയ്യേറ്റം ചെയ്‌തെന്ന് കെ കെ രമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുനേരെയാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ആദ്യം അക്രമം നടത്തിയത്. തുടര്‍ന്ന് നാലോ അഞ്ചോ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് വന്ന് കയ്യിലും കാലിലുമെല്ലാം പിടിച്ചുവലിച്ചു. ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിച്ചു എന്നാണ് കെ കെ രമയുടെ ആരോപണം. തുടര്‍ന്ന് എംഎല്‍എയുടെ കൈക്ക് പ്ലാസ്റ്റര്‍ ഇടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നാടകമാണെന്നും പ്ലാസ്റ്റര്‍ ഇടാനുളള പരിക്ക് കെകെ രമയുടെ കൈയ്ക്ക് പറ്റിയിട്ടില്ലെന്നുമാണ് ഇടതുപ്രൊഫൈലുകളുടെ വാദം

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 15 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More