എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 9 ന്; +1,+2 പരീക്ഷകള്‍ മാര്‍ച്ച് 10 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ ഈ മാസം 9- ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. പരീക്ഷയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ 9- 30 ന് ആദ്യ പരീക്ഷ ആരംഭിക്കും. 192 പ്രൈവറ്റ് വിദ്യാര്‍ഥികളടക്കം   4,19,362 പേര്‍ പരീക്ഷ എഴുതും. രണ്ടു ലക്ഷത്തി പതിമൂവായിരത്തി എണ്ണൂറ്റിയൊന്ന് ആണ്‍കുട്ടികളും രണ്ടു ലക്ഷത്തി അഞ്ഞൂറ്റി അറുപത്തിയൊന്ന് പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. 

2960 പരീക്ഷ കേന്ദ്രങ്ങളാണ് സജീകരിച്ചിട്ടുള്ളത്.  എസ് എസ് എല്‍ സി പരീക്ഷ ഉത്തരകടലാസുകളുടെ മൂല്യനിര്‍ണ്ണയം അടുത്തമാസം (ഏപ്രില്‍) 3 മുതല്‍ 24 നടക്കും. 70 കേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണ്ണയം നടക്കുക. പതിനെണ്ണായിരം അധ്യാപകരാണ് എസ് എസ് എല്‍ സി പരീക്ഷാ നടത്തിപ്പിലും മൂല്യനിര്‍ണ്ണയത്തിലുമായി പങ്കെടുക്കും.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാല് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി മുന്നൂറ്റിയറുപത്തിയൊന്ന് പേരാണ് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. നാല് ലക്ഷത്തി നാല്പത്തിരണ്ടായിരത്തി അറുപത്തിയേഴ് പേര്‍ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതും. ഈ മാസം 10-ന് ആരംഭിക്കുന്ന പരീക്ഷകള്‍ 30-ന് അവസാനിക്കും. 80 മൂല്യനിര്‍ണയ ക്യാംപുകളിലായി ഇരുപത്തി അയ്യായിരം അധ്യാപകര്‍ മൂല്യനിര്‍ണ്ണയം നടത്തും. ഏപ്രില്‍ 3 മുതല്‍ മെയ് 7 വരെയാണ് മൂല്യനിര്‍ണ്ണയ ക്യാമ്പ് നടക്കുക. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും മൂല്യനിര്‍ണ്ണയവും ഇതേ കാലയളവില്‍ നടക്കും. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More