'നന്‍പകല്‍ നേരത്ത് മയക്കം കോപ്പിയടി'; ആരോപണവുമായി തമിഴ് സംവിധായിക

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തന്റെ ചിത്രത്തിന്റെ കോപ്പിയടിയാണെന്ന ഗുരുതര ആരോപണവുമായി തമിഴ് സംവിധായിക ഹലിത ഷമീം. 'ഏലേ' എന്ന തന്റെ ചിത്രത്തിനുവേണ്ടി തയ്യാറാക്കിയ ഗ്രാമത്തിലായിരുന്നു നന്‍പകല്‍ നേരത്ത് മയക്കവും ചിത്രീകരിച്ചതെന്നും താന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതിയെ ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്തത് തന്നെ അസ്വസ്ഥയാക്കുന്നുവെന്നും ഹലിത ഷമീം പറയുന്നു. 'എന്റെ സിനിമയിലെ ഐസ്‌ക്രീംകച്ചവടക്കാരന്‍ നന്‍പകലില്‍ പാല്‍ക്കാരനാവുന്നു, അവിടെ ഒരു പ്രായമായ മനുഷ്യന്‍ മോര്‍ച്ചറി വാനിനുപിന്നാലെ ഓടുമ്പോള്‍ ഇവിടെ പ്രായമായ മനുഷ്യനുപിന്നാലെ ഒരു മിനി ബസ് തന്നെ ഓടുന്നു. എനിക്കുവേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവു എന്ന ഘട്ടത്തിലാണ് ഞാനിത് പറയുന്നത്. എന്റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തളളാം. പക്ഷെ അതില്‍നിന്നുളള ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായിരിക്കില്ല'- ഹലിത ഷമീം ഫേസ്ബുക്കില്‍ കുറിച്ചു. 

ഹലിത ഷമീമിന്റെ പോസ്റ്റ്

ഒരു സിനിമയില്‍നിന്ന് അതിന്റെ സൗന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ടിക്കുന്നതിനെ അംഗീകരിക്കാനാവില്ല. ഏലേ എന്ന എന്റെ സിനിമയുടെ ചിത്രീകരണത്തിനായി ഞാന്‍ ഒരു ഗ്രാമം തന്നെ നിര്‍മ്മിച്ചു. ആ ഗ്രാമത്തിലാണ് നന്‍പകല്‍ നേരത്ത് മയക്കും ചിത്രീകരിച്ചത് എന്നതില്‍ സന്തോഷമേയുളളു. എന്നാല്‍ ഞാന്‍ കണ്ടതും സൃഷ്ടിച്ചതുമായ സൗന്ദര്യാനുഭൂതിയെ അതേപടി എടുത്തിരിക്കുന്നത് കാണുന്നത് എന്നെ അസ്വസ്ഥയാക്കുന്നു. എന്റെ സിനിമയിലെ ഐസ്‌ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്. അവിടെ മോര്‍ച്ചറി വാനിനുപുറകേ ഒരു പ്രായമായ മനുഷ്യന്‍ ഓടുന്നു. ഇവിടെ പ്രായമായ മനുഷ്യനുപുറകേ ഒരു മിനി ബസ് തന്നെ ഓടുന്നു.

ഏലേയില്‍ ഞാന്‍ പരിചയപ്പെടുത്തിയ നടനാണ് ചിത്തിരൈ സേനന്‍. അദ്ദേഹം ഏലേയിലേതു പോലെ തന്നെ ഇവിടെ മമ്മൂട്ടിക്കൊപ്പം പാടുന്നു. പല കാലങ്ങള്‍ക്ക് സാക്ഷിയായ ആ വീടുകള്‍ മറ്റൊരു സിനിമയിലും വന്നിട്ടില്ല. കഥ മുന്നോട്ടുപോകുമ്പോള്‍ ഇനിയും താരതമ്യത്തിനായി ഏറെ പറയാനുണ്ട്. എനിക്കുവേണ്ടി ഞാന്‍ സംസാരിച്ചേ മതിയാവൂ എന്ന ഘട്ടത്തിലാണ് ഞാനിത് പറയുന്നത്. ഏലേ എന്ന എന്റെ സിനിമയെ നിങ്ങള്‍ക്ക് എഴുതിത്തളളാം. പക്ഷെ, അതില്‍നിന്ന് ഒരു കരുണയുമില്ലാതെ ആശയങ്ങളും സൗന്ദര്യാനുഭൂതിയും അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായിരിക്കില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More