മമ്മൂട്ടി - ജ്യോതിക കോമ്പോ; കാതല്‍ ഏപ്രില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്‌

കൊച്ചി: മമ്മൂട്ടിയും ജ്യോതികയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാതല്‍ ഏപ്രില്‍ 20 - ന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്‌. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത്. അടുത്തിടെ 'കാതല്‍ ദി കോറി'ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ചിത്രം മമ്മൂട്ടി കമ്പനി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയും ജ്യോതികയും ഒരുമിച്ചുള്ള ഫ്രെയിമും ഡബ്ബിംഗ്, ഓഡിയോ മികിസിങ് നടക്കുന്നതിന്റെ ചിത്രവുമാണ് പങ്കുവെച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. വീടിന്‍റെ മുന്‍വശത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ജ്യോതികയും മമ്മൂട്ടിയുമാണ് പോസ്റ്റിലുണ്ടായിരുന്നത്. ജിയോ ബേബിയാണ് കാതല്‍ സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസാണ് വിതരണം ചെയ്യുക. റോഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അടുത്തിടെ മമ്മൂട്ടി നായകനായി എത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയും ആരാധകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കാതല്‍ ദി കോറിലേക്ക് നായികയായി ജ്യോതികയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടിയാണെന്ന് ജിയോ ബേബി നേരത്തെ പറഞ്ഞിരുന്നു. താന്‍ കേട്ട കഥകളില്‍ ഏറ്റവും താത്പര്യം തോന്നിയത് ഈ തിരക്കഥയോടാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നേരത്തെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം തോന്നാറുണ്ട്. ഈ സിനിമയുടെ കഥ വളരെ വ്യത്യസ്തമാണ്. ആദ്യമായിട്ടാണ് തന്‍റെതല്ലാത്ത ഒരു തിരക്കഥയില്‍ വര്‍ക്ക് ചെയ്യാന്‍ പോകുന്നതെന്നും ജിയോ ബേബി പറഞ്ഞിരുന്നു.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More