ആര്‍ത്തവാവധി കോടതി തീരുമാനിക്കേണ്ടതല്ല; വിഷയം നയപരം- സുപ്രീം കോടതി

ഡല്‍ഹി: ആര്‍ത്തവാവധി സംബന്ധിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വിഷയം നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും കോടതിയല്ല ഇക്കാര്യത്തില്‍ തീരുമാമെടുക്കേണ്ടത് എന്നും സുപ്രീം കോടതി പറഞ്ഞു. പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ആര്‍ത്തവാവധി സംബന്ധിച്ച് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. 

ആര്‍ത്തവം എല്ലാ സ്ത്രീകള്‍ക്കുമുള്ള അനുഭവമാണ് എന്നിരിക്കെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഈ വിഷയം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 ന്‍റെ ലംഘനമാണ് എന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. അതേസമയം  ആര്‍ത്തവം മൂലമുള്ള അവധികള്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നതില്‍ നിന്ന് പിന്തിരിയാന്‍ തൊഴിലുടമകളെ പ്രേരിപ്പിക്കുമെന്ന് ഹര്‍ജിക്കെതിരായ വാദങ്ങളില്‍ ഉയര്‍ന്നുവന്നു. ആ അഭിപ്രായത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ശരിവെച്ചു. എന്നാല്‍ നയപരമായ തീരുമാനമായതിനാല്‍ കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ല എന്ന കാര്യത്തില്‍ കോടതി ഉറച്ചുനിന്നു.

ജോലിക്കാരായ സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ത്തവാവധി അനുവദിക്കുന്ന കാര്യത്തില്‍ രാജ്യത്ത് ഒരുന എകീകൃത സമീപനം വേണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. നയപരമായ തീരുമാനം വേണം എന്നതിനാല്‍ ഹര്‍ജി വനിതാ ശിശുക്ഷേമ സമിതിക്ക് സമര്‍പ്പിക്കാണം എന്ന് കോടതി ഹര്‍ജിക്കാരന് നിര്‍ദ്ദേശം നല്‍കി.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More