സയ്യിദ് അഖ്തര്‍ മിര്‍സ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

കോട്ടയം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി പ്രശസ്ത സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സ ചുമതലയേല്‍ക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ച ഒഴിവിലേക്കാണ് വിഖ്യാത ചലചിത്രകാരനെ സര്‍ക്കാര്‍ നിയമിക്കുന്നത്. സയ്യിദ് അഖ്തര്‍ മിര്‍സ നേരത്തെ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റേയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെയും ക്ഷണം താന്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയാണെന്നും കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളുമായി നേരില്‍ സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സയ്യിദ് അഖ്തര്‍ മിര്‍സ പ്രതികരിച്ചു.

'അടൂര്‍ ഗോപാലകൃഷ്ണന്‍ എന്റെ അടുത്ത സുഹൃത്താണ്. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ദേശീയ തലത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അവിടെ ചില പ്രശ്‌നങ്ങളുണ്ടെന്ന് അറിയാം. അതിന്റെ പേരില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ലല്ലോ? കുട്ടികളുമായി ചേര്‍ന്ന് മുന്നോട്ടുപോകും. ഇന്നുതന്നെ കോട്ടയത്തേക്ക് തിരിക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം ചേര്‍ന്നുനില്‍ക്കും. അവരുടെ കാര്യങ്ങള്‍ കേട്ടതിനുശേഷം പ്രശ്‌നപരിഹാരം കാണും'- സയ്യിദ് അഖ്തര്‍ മിര്‍സ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി 31-നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. മാര്‍ച്ച് 31-ന് കാലാവധി തീരാനിരിക്കെയായിരുന്നു രാജി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിവിവേചനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയുളള വിദ്യാര്‍ത്ഥികളുടെ സമരത്തെ ആക്ഷേപിച്ച അടൂര്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. അമ്പത് ദിവസത്തിലേറെ നീണ്ട വിദ്യാര്‍ത്ഥികളുടെ സമരത്തിനൊടുവില്‍ ശങ്കര്‍ മോഹനും അടൂര്‍ ഗോപാലകൃഷ്ണനും രാജിവയ്ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ശങ്കര്‍ മോഹന് പകരം താല്‍ക്കാലിക ഡയറക്ടറായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷിബു എബ്രഹാമിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 21 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More