ഇവിടെ പ്രബലര്‍ നായന്മാരാണ്- ശ്രീജിത്ത് ഐപിഎസിന്റെ പരാമര്‍ശം വിവാദത്തില്‍

കേരളത്തിലെ പ്രബല സമുദായം നായന്മാരാണെന്ന് എഡിജിപി എസ്. ശ്രീജിത്ത്. നായന്മാരുടെ രീതികള്‍ മറ്റ് സമുദായങ്ങള്‍ പകര്‍ത്തുകയായിരുന്നെന്നും ആശാരിമാര്‍ക്കും ഈഴവന്മാര്‍ക്കും മുസ്ലീങ്ങള്‍ക്കുമൊന്നും തറവാടില്ലെന്നും എസ് ശ്രീജിത്ത് പറഞ്ഞു. സിവില്‍ സര്‍വ്വീസ് പരിശീലന ക്ലാസിലായിരുന്നു എഡിജിപിയുടെ പരാമര്‍ശം. യുപിഎസ്‌സി കേരള യൂട്യൂബില്‍ ശ്രീജിത്ത് ഐപിഎസിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. 

എസ് ശ്രീജിത്ത് പറഞ്ഞത്:

മരുമക്കത്തായത്തില്‍ വിശ്വസിക്കുന്നവരെ ലോകത്തെല്ലായിടത്തും കാണുന്നത് ട്രൈബല്‍സായിട്ടാണ്. അവര്‍ അപരിഷ്‌കൃതരും അധകൃതരുമാണ്. അതിന് വ്യത്യാസമുളള ഒരേയൊരു ഭൂപ്രദേശം കേരളമാണ്. ഇവിടുത്തെ നായന്മാരാണ് അതിനുകാരണം. ഡോമിനന്റ് കാസ്റ്റ് എന്നൊരു കണ്‍സപ്റ്റുണ്ട്. ഇവിടുത്തെ ഡോമിനന്റ് കാസ്റ്റ് ആരാ? ഡോമിനന്റ് കാസ്റ്റിന്റെ ലക്ഷണങ്ങളെന്തൊക്കെയാണെന്ന് അറിയാമോ?  അവരുടെ രീതികളാണ് ഇതര സമുദായങ്ങള്‍ പകര്‍ത്തുക.

മുസ്ലീങ്ങള്‍ക്ക് (ക്ലാസിലിരുന്ന പെണ്‍കുട്ടിയുടെ പേര് പറഞ്ഞ്) എന്നാണ് തറവാടുണ്ടായത്? ഇസ്ലാമല്ലേ? നിങ്ങള്‍ക്കെവിടെയാണ് തറവാട്? തറവാട് എന്നത് ഒരു നായര്‍ കണ്‍സപ്റ്റ് ആണ്. തറവാട് നായരുടെ വാക്കാണ്. നമ്പൂതിരിയാണ് ഡോമിനന്റ് കാസ്റ്റ് എന്നാണെങ്കില്‍ നമ്മള്‍ ഇല്ലം എന്നാണ് പറയുക. അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശിമാരും ഈഴവന്മാരും പറയും തറവാട് എന്ന്. മുസ്ലീങ്ങളും പറയും തറവാട് എന്ന്. നിങ്ങള്‍ക്ക് (മുസ്ലീങ്ങള്‍ക്ക്) ജാതിയില്ലെന്ന് അറിയാമോ ?  പ്രവാചകന് ജാതിയുണ്ടായിരുന്നോ? ഇല്ല. ഇവര്‍ എന്തുചെയ്‌തെന്ന് അറിയുമോ?  ഒരു പ്രത്യേക ജാതിയുടെ ഭാഷകളും സംജ്ഞകളും മാത്രം ഉപയോഗിക്കുന്നു. അതാണ് ഡോമിനന്റ് കാസ്റ്റിന്റെ പ്രത്യേകത. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 11 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More