ഉപയോഗിച്ച ഔദ്യോഗിക വീട്ടുസാധനങ്ങൾ സ്വന്തമാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മലയാളം സർവകലാശാല വിസി

മലപ്പുറം: മലയാള സര്‍വ്വകലാശാല ഔദ്യോഗിക അവശ്യത്തിന് മാത്രം വൈസ് ചാന്‍സിലര്‍ക്ക് അനുവദിച്ച ഫര്‍ണിച്ചറുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ചെറിയ വിലയ്ക്ക് സ്വന്തമാക്കാന്‍ വിരമിക്കുന്നതിന് മുന്‍പ് വിസിയുടെ ഉത്തരവ്. മലയാളം സര്‍കലാശാല വിസി ഡോ. അനില്‍ വള്ളത്തോളാണ് ഉത്തരവ് പുറത്തിറക്കിയത്. സംഭവം വിവാദമാകുമെന്ന് കണ്ടതോടെ പുതിയ ഉത്തരവ് വിസി പുറത്തിറക്കി. ഏഷ്യനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. 

ഡോ. അനില്‍ വള്ളത്തോള്‍ സ്വന്തം വീട്ടിലാണ് താമസമെങ്കിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം സര്‍വ്വകലാശാല നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വിസിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പുനരുപയോഗിക്കാന്‍ സാധിക്കില്ലെന്ന് സര്‍വകലാശാല എഞ്ചിനിയര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഓരോ ഉപകരണങ്ങള്‍ക്കും സര്‍വകലാശാല എഞ്ചിനിയര്‍ ചെറിയ തുകയും നിശ്ചയിച്ചിരുന്നു. സോഫ, അലമാരകള്‍, ബുക്ക് ഷെല്‍ഫ് ഡൈനിംഗ് ടേബിള്‍, കട്ടിലുകള്‍ തുടങ്ങി 20 ഫര്‍ണിച്ചര്‍ ഉപകരണങ്ങള്‍ക്ക് നിശ്ചയിച്ച തുക വെറും 39473 രൂപയാണ്. ഐ പാഡ്, എയര്‍ കണ്ടീഷനറുകള്‍, വാഷിങ് മെഷീന്‍, ലാപ് ടോപ്പ്, മൈക്രോവേവ് ഓവന്‍ തുടങ്ങിയ വിലകൂടിയ 9 ഇലക്ടോണിക് വസ്തുക്കള്‍ക്ക് നിശ്ചയിച്ച തുകയാകട്ടെ 35,055 രൂപ. സര്‍വകലാശാലയില്‍ 74,528 രൂപ അടച്ചതിന് ശേഷം സാധനങ്ങള്‍ വിസിക്ക് ഏറ്റെടുക്കാമെന്ന് കാണിച്ച് കഴിഞ്ഞ മാസം 30നാണ് ഉത്തരവിറക്കിയത്. 

എന്നാല്‍ ഉത്തവരവ് വിവാദമാകുമെന്ന് വ്യക്തമായതിനു പിന്നാലെ ആദ്യത്തെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇത്രയും സാധനങ്ങള്‍ സൂക്ഷിക്കാന്‍ വീട്ടില്‍ സൗകര്യക്കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ആദ്യ ഉത്തരവ് മരവിപ്പിച്ചത്. അടച്ച തുക തിരിച്ചുനല്‍കാന്‍ ഫിനാന്‍സ് വിഭാഗം നടപടിയെടുക്കണമെന്നും മുഴുവന്‍ സാധനങ്ങളും സര്‍വകലാശാല എഞ്ചിനിയര്‍ സ്റ്റോറില്‍ തിരച്ചേല്‍പ്പിക്കണമെന്നും കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ പറയുന്നു.   

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 5 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More