റെക്കോര്‍ഡുകൾ തകർത്ത് ഷാറൂഖ് ഖാൻ - ദീപിക പദുകോണ്‍ ചിത്രം പഠാന്‍ ആയിരം കോടി ക്ലബ്ബിൽ. റിലീസ് ചെയ്‌ത് 27 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നും മാത്രം ചിത്രം നേടിയത് 620 കോടിയാണ്. ഇന്ത്യയ്ക്ക് പുറത്ത് നിന്നും 380 കോടിയാണ് ഇതുവരെയുള്ള കളക്ഷൻ. ബഹിഷ്കരണ ആഹ്വാനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കിങ് ഖാൻ ചിത്രം ബോക്സ് ഓഫീസിൽ ചരിത്രമെഴുതുന്നത്.
ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ഒരു ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ചിത്രത്തിന്‍റെ വരവ്. ഒരു ഗാന രംഗത്തില്‍ നായികയായ ദീപികാ പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചത് മതവര്‍ഗ്ഗീയ ശക്തികളെ ചൊടിപ്പിച്ചു. പിന്നാലെ ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തെത്തുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ എല്ലാ വിവാദങ്ങളെയും അതിജീവിച്ച് ബോക്സ്ഓഫീസില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുകയാണ് ഷാറൂഖ് ഖാനും ദീപിക പദുകോണും. ഏറ്റവുമധികം വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ പഠാന്‍. പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത കെജിഎഫ്-ചാപ്റ്റർ 2, രാജമൗലി സംവിധാനം ചെയ്‌ത ആർആർആർ, ബാഹുബലി 2-ദ് കൺക്ലൂഷൻ, ആമീർ ഖാൻ ചിത്രം ദംഗൽ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.