എം വി ഗോവിന്ദന്‍ നയിക്കുന്ന ആദ്യ സിപിഎം സംസ്ഥാന ജാഥക്ക് ഇന്ന് തുടക്കം

കാസര്‍ഗോഡ്‌: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രക്ക് ഇന്ന് കാസര്‍ഗോട്ടെ കുംബളയില്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉത്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് നിന്ന് ആരംഭിക്കുന്ന സംസ്ഥാന ജാഥ മാര്‍ച്ച് 18 ന് തിരുവനന്തപുരത്താണ് സമാപിക്കുക. കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ജനവിരുദ്ധ നടപടികളും ബി ജെ പി മുന്നോട്ടുവെയ്ക്കുന്ന വര്‍ഗ്ഗീയ അജണ്ടയുമാണ് ജാഥയിലെ പ്രധാന പ്രചാരണ വിഷയങ്ങള്‍. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായ എം സ്വരാജ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ സി എസ് സുജാത, എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് ജെയ്ക് സി തോമസ്, മുന്‍മന്ത്രിയും എം എല്‍ എയുമായ കെ ടി ജലീല്‍ തുടങ്ങിയവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളാണ്. മുന്‍ എം പിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ. പി കെ ബിജുവാണ് ജാഥാ മാനേജര്‍.   

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ നവകേരള യാത്രയെപ്പോലെ തന്നെയാണ് ജനകീയ പ്രതിരോധ ജാഥയും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ ഒരുമാസം നീളുന്ന ജനകീയ പ്രതിരോധ ബോധവത്കരണമാണ് ലക്ഷ്യം വെയ്ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ നടത്തിയ ഗൃഹസന്ദര്‍ശന പരിപാടിക്കു ശേഷമാണ് സി പി എം ജാഥയ്ക്ക് ഒരുങ്ങുന്നത്. ഇന്ധന സെസ് വര്‍ധനവ് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും യാത്രയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത്‌ ജോഡോ യാത്രയുടെ തുടക്കത്തിലെ 19 ദിവസം അത് കേരളത്തിലാണ് പര്യടനം നടത്തിയത്. ആ യാത്ര പൊതുജനങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള മതിപ്പ് വര്‍ദ്ധിപ്പിച്ചതായി മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സിപിഎം ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ കൂടാതെ പൗരപ്രമുഖരുമായി എം.വി.ഗോവിന്ദന്‍ നടത്തുന്ന പ്രത്യേക ചര്‍ച്ചകളും യാത്രയുടെ ഭാഗമായി നടക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലത്തെ മറികടന്നുകൊണ്ട് കൂടുതല്‍ സീറ്റുകള്‍ കേരളത്തില്‍ നിന്ന് നേടുക എന്ന ലക്ഷ്യം സിപിഎമ്മിനുണ്ട്. അല്ലാത്ത പക്ഷം അഖിലേന്ത്യാതലത്തില്‍ യാതൊരു റോളും നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പാര്‍ട്ടി ചുരുങ്ങിപ്പോകും എന്ന വിലയിരുത്തലും ജാഥക്ക് പിന്നിലുണ്ട്. അതുകൊണ്ടുതന്നെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ലക്ഷ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 15 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More