മലയാള സിനിമയിൽ നായകനുവേണ്ടി ഒരു നായിക എന്ന അവസ്ഥ മാറി- ഭാവന

കൊച്ചി: മലയാള സിനിമയില്‍ നായകനുവേണ്ടി ഒരു നായിക എന്ന അവസ്ഥ മാറിയെന്ന് നടി ഭാവന. മലയാള സിനിമ എല്ലാ കാലത്തും സ്ത്രീ കഥാപാത്രങ്ങളെ പരിഗണിച്ചിട്ടുണ്ടെന്നും പുതിയ സിനിമകളില്‍ സ്ത്രീകള്‍ക്ക് കുറച്ചുകൂടി പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും ഭാവന പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

'മലയാള സിനിമ ഒരുപാട് മാറി. പുതിയ സാങ്കേതിക വിദഗ്ദര്‍,  അഭിനേതാക്കള്‍ അങ്ങനെ ഒരുപാട് മാറ്റങ്ങളുണ്ടായി. സിനിമയുടെ മേക്കിംഗും മാറി. ഇപ്പോള്‍ കൂടുതലും റിയലിസ്റ്റിക് സിനിമകളാണ് റിലീസാവുന്നത്. മലയാള സിനിമ എല്ലാ കാലത്തും സ്ത്രീ കഥാപാത്രങ്ങളെ പരിഗണിച്ചിട്ടുണ്ട്. എന്റെ സൂര്യപുത്രിക്ക്, മണിച്ചിത്രത്താഴ് തുടങ്ങി സ്ത്രീകള്‍ക്ക് പ്രാധാന്യമുളള ഒട്ടേറേ സിനിമകള്‍ നമുക്കുണ്ടായിട്ടുണ്ട്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് കുറച്ചുകൂടി പ്രാധാന്യം കിട്ടുന്നുണ്ട്. നായകനുവേണ്ടി ഒരു നായിക എന്ന അവസ്ഥ മാറി. നേരത്തെ നായകന്‍, നായിക, വില്ലന്‍ എന്നതായിരുന്നു അവസ്ഥയെങ്കില്‍ ഇന്ന് ചെറിയ കഥാപാത്രങ്ങള്‍ക്കുപോലും അവരുടേതായ റോളുണ്ട്. പ്രാധാന്യമുണ്ട്'- ഭാവന പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവാഗതനായ ആദില്‍ മൈമുനാഥ് അഷ്‌റഫ് സംവിധാനം ചെയ്യുന്ന  ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ആണ് ഭാവനയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഭാവനയും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 4 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More