ഇന്ധന സെസ് ഒരു രൂപ പോലും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല- എം വി ഗോവിന്ദന്‍

കണ്ണൂര്‍: ഇന്ധന സെസ് ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിപക്ഷം സമരം ചെയ്യുന്നതിന്റെ പേരില്‍ ഇന്ധന സെസ് കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അക്കാര്യം ജനങ്ങളോട് ഉറപ്പിച്ചുപറയാനാണ് തീരുമാനമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ് ഇന്ധനവില ഈ നിലയിലെത്തിച്ചതെന്നും സെസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താന്‍ പ്രതിപക്ഷത്തിന് യാതൊരു അര്‍ഹതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

'ഈ ഗവണ്‍മെന്റ് നിലനില്‍ക്കണോ അതോ ഇതിന്റെ അന്ത്യം വേണോ? സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുളള ഗൂഢാലോചനയാണ് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയം. അതിനെ പ്രതിരോധിക്കാനുളള നടപടികളാണ് ഇടതുജനാധിപത്യ മുന്നണി നടത്തുന്നത്. കേരളത്തിന് കേന്ദ്രം നാല്‍പ്പതിനായിരം കോടി രൂപയാണ് നല്‍കാനുളളത്. അത് നല്‍കാതെ സര്‍ക്കാരിനെ ഞെക്കി കൊല്ലാനാണ് അവര്‍ ശ്രമിക്കുന്നത്'- എം വി ഗോവിന്ദന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിടുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. തുടര്‍ഭരണം ലഭിക്കുമ്പോള്‍ നെഗറ്റീവും പോസിറ്റീവും ഉണ്ടാവുമെന്നും നെഗറ്റീവിനെ മുളയിലേ നുളളുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്തുളള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ആവശ്യമായ ഇടപെടലുകള്‍ നടത്താനുളള കഴിവ് പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 16 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More