രാജ്യംകണ്ട ഏറ്റവും വലിയ ഭീരുവാണ് സവര്‍ക്കര്‍- ബി കെ ഹരിപ്രസാദ്

ബംഗളുരു: വി ഡി സവര്‍ക്കര്‍ക്കും എം എസ് ഗോള്‍വാള്‍ക്കര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ്. രാജ്യംകണ്ട ഏറ്റവും വലിയ ഭീരുവാണ് വി ഡി സവര്‍ക്കറെന്ന് ഹരിപ്രസാദ് പറഞ്ഞു. സവര്‍ക്കറും ഗോള്‍വാള്‍ക്കറുമെല്ലാം ബ്രിട്ടീഷുകാരുടെ ഏജന്റുകളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗോള്‍വാള്‍ക്കര്‍ തന്റെ വിചാരധാരയില്‍ രാജ്യത്തെയോ ത്രിവര്‍ണത്തെയോ ബഹുമാനിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ച് കത്തെഴുതുകയും ബ്രിട്ടീഷ് പെന്‍ഷന്‍ ആവശ്യപ്പെടുകയും ചെയ്തയാളാണെന്നും  ബി കെ ഹരിപ്രസാദ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുക്തിവാദികളായ നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കന്നഡ വാരികയുടെ എഡിറ്റര്‍ ഗൗരി ലങ്കേഷ് എന്നിവരെ വലതുപക്ഷ തീവ്രവാദികളാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല വി ഡി സവര്‍ക്കറെയും ഗോള്‍വാക്കറെയും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നത്. അടുത്തിടെ ഭാരത് ജോഡോ യാത്രയ്ക്കിടെ സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 21 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More