ഉല്ലാസയാത്ര പോയ ജീവനക്കാര്‍ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് കലക്ടറുടെ റിപ്പോർട്ട്

പത്തനംതിട്ട: വിവാദമായ കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ ഉല്ലാസയാത്ര പോകാന്‍ കൂട്ട അവധിയെടുത്ത സംഭവത്തില്‍ റിപ്പോര്‍ട്ട്‌ നല്‍കി ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍. ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ക്കര്‍ക്കാണ് റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്. ഉല്ലാസ യാത്ര പോകാന്‍ ജീവനക്കാര്‍ അവധി എടുത്തിരുന്നുവെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ അവധി ഓഫീസിൽ എത്തിയ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്. റിപ്പോർട്ടിന് മേൽ നടപടി എടുക്കേണ്ടത് ലാൻഡ് റവന്യു കമ്മീഷണറാണ്.

കോന്നിയിലെ കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കാൻ നീക്കമുണ്ട്. ഇന്ന് ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂവകുപ്പായത് കൊണ്ട് ജീവനക്കാരില്‍ എത്ര ശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതില്‍ പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് നീക്കം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോന്നി താലുക്ക് ഓഫിസിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയത്. ആകെ 63 ജീവനക്കാരുള്ള ഓഫിസില്‍ 21 പേര് മാത്രമാണ് അന്ന് ജോലിക്കെത്തിയത്. 20 പേര്‍ അവധി അപേക്ഷ പോലും നല്കിയിരുന്നില്ല. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കോന്നി എം എല്‍ എ തഹസില്‍ദാരെ വിളിച്ച് ക്ഷുഭിതനായി സംസാരിക്കുകയും ചെയ്തിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More