ഒരേ സമയം 100 ഇമേജ് വരെ ഷെയര്‍ ചെയ്യാം; പുതിയ അപ്ഡേഷനുമായി വാട്സ് ആപ്പ്

ഡല്‍ഹി: ജനപ്രിയ ആപ്ലിക്കേഷനായ വാട്ട്സ് അപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇനി മുതല്‍ ഒരേ സമയം 100 ഇമേജ് വരെ ഷെയര്‍ ചെയ്യാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാട്സ് ആപ്പിന്‍റെ ഡസ്ക് ടോപ്‌ പതിപ്പിലാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാകുക. ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ മറ്റൊരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. നിലവില്‍ 30 ഫോട്ടോകള്‍ മാത്രമാണ് ഒരേ സമയം ഷെയര്‍ ചെയ്യാന്‍ സാധിക്കുക.

ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്ന വാട്സ് ആപ്പിനെ യൂസേര്‍സ് ഫ്രണ്ട്ലിയാക്കാന്‍ മെറ്റ അടുത്തിടെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. അടുത്തിടെ വാട്സ് ആപ്പ് സ്റ്റാറ്റസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇനി മുതല്‍ ഉപയോക്താവിന്‍റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആരെങ്കിലും അശ്ലീല വിഡിയോ, വാട്സ് ആപ്പ് പോളിസി പാലിക്കാത്ത കണ്ടന്‍റുകള്‍, മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍, രാഷ്ട്രീയ വിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള മെസ്സേജുകള്‍ തുടങ്ങിയ സന്ദേശങ്ങള്‍ സ്റ്റാറ്റസായി പോസ്റ്റ്‌ ചെയ്താല്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിക്കുമെന്നാണ് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെസ്സേജ് കണ്ടയുടനെ അപ്രത്യക്ഷമാകുന്ന തരത്തില്‍ പുതിയ അപ്ഡേഷന്‍ അടുത്തിടെ വാട്സ് ആപ്പ് ഒരുക്കിയിരുന്നു. രഹസ്യ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടും എടുക്കാനും സാധിക്കില്ല. ഫോട്ടോയും വീഡിയോയും അയക്കുമ്പോള്‍ സ്വകാര്യതക്കായി വ്യൂ ഇന്‍ വണ്‍ എന്ന ഫീച്ചര്‍ വാട്സ് ആപ്പ് ഒരുക്കിയിരുന്നു. അതേസമയം, വാട്ട്സ് ആപ്പിലൂടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ക്വാളിറ്റി നഷ്ടമാകുന്നത് വലിയൊരു പോരായ്‌മയായി തുടക്കം മുതല്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇനിമുതല്‍ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകള്‍ അയക്കാന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ ഫീച്ചര്‍ ട്രാക്കറായ WaBetaInfo ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More