മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും സർക്കാരിനെ കടന്നാക്രമിക്കുന്നു- എം വി ഗോവിന്ദന്‍

കൊച്ചി: സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് സഹായകമാകുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നാല്‍പ്പതിനായിരം കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചതെന്നും അതിനെക്കുറിച്ച് മിണ്ടാത്ത മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പെട്രോളിനും ഡീസലിനും വില കൂട്ടിയത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രം ഒരു നിയന്ത്രണവുമില്ലാതെ വില കൂട്ടിയതാണ് ഇന്ധനവില വര്‍ധനവിന് കാരണം. കേരളം രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. ബജറ്റ് പാസാക്കിയിട്ടില്ല. വിമര്‍ശനങ്ങള്‍ പരിശോധിച്ചതിനുശേഷമേ അന്തിമ തീരുമാനമെടുക്കുകയുളളു. വിമര്‍ശനങ്ങളും ചര്‍ച്ചകളും നടക്കട്ടെ' -എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, ഇന്ന് ബജറ്റിലെ നികുതി വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കത്തിച്ച് പ്രതിഷേധവും നടത്തും. തിങ്കളാഴ്ച്ച നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 19 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More