വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് പത്താന്‍; ഷാറൂഖ് ഖാന്‍ ഉറച്ച നട്ടെല്ലുള്ള മനുഷ്യന്‍ - അനുരാഗ് കശ്യപ്

മുംബൈ: പത്താന്‍ സിനിമ വിമര്‍ശകര്‍ക്കുള്ള മികച്ച മറുപടിയാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. ഷാറൂഖ് ഖാന്‍ ഉറച്ച നട്ടെലുള്ള മനുഷ്യനാണ്. സിനിമ കാണാന്‍ എത്തുന്നവര്‍ ചിത്രത്തിലെ ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയാണ്. കുറെ നാളുകളായി ഇത്തരം കാഴ്ചകള്‍ തിയേറ്ററില്‍ കാണാന്‍ സാധിക്കുമായിരുന്നില്ല. ഈ കാഴ്ച്ച സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍  പ്രസ്താവന നടത്തുന്നതിന് തുല്യമാണ്. സിനിമയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും ഷാറൂഖ് ഖാന്‍ നിശബ്ദനായിരുന്നു. തന്‍റെ സിനിമയിലൂടെയാണ് അദ്ദേഹം എല്ലാവര്ക്കും മറുപടി നല്‍കിയതെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

'സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഒരുവിഭാഗം ആളുകള്‍ നിരന്തരം ഭീഷണി മുഴക്കിക്കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ഒരു പ്രതികരണവും നടത്തിയിരുന്നില്ല. അദ്ദേഹത്തിന്‍റെ മൗനം അന്ന് എനിക്ക് മനസിലായിരുന്നില്ല. എന്നാല്‍ അദ്ദേഹം അപ്പോള്‍ പ്രതികരിക്കാതിരുന്നതിന്‍റെ  കാരണം ഇപ്പോള്‍ വ്യക്തമാണ്. അനാവശ്യ സംസാരം ഒഴിവാക്കി ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.  വിമര്‍ശിക്കുന്നവര്‍ക്ക് ജോലിയിലൂടെ വ്യക്തമായ മറുപടി നല്‍കുകയെന്നാണ് അദ്ദേഹം കാണിച്ചുതന്നതെന്നും' അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമയിലെ ബെഷറം രംഗ് എന്ന ഗാനം റിലീസ് ചെയ്തതിനുപിന്നാലെ പത്താനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഈ പാട്ടിലെ ഒരു സീനില്‍ ദീപിക കാവി നിര്‍ത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് സിനിമയ്ക്കെതിരെ വിവാദമുയര്‍ന്നുവരാനുള്ള പ്രധാനകാരണം. തുടര്‍ന്ന് ദീപികയുടെയും ഷാറൂഖ് ഖാന്‍റെയും കോലം കത്തിക്കുകയും ഇരുവര്‍ക്കുമെതിരെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ വധഭീഷണിയുയര്‍ത്തുകയും ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More