'അക്കിനേനി തൊക്കിനേനി' പരാമര്‍ശം; നന്ദമുറി ബാലകൃഷ്ണക്കെതിരെ നാഗചൈതന്യയും അഖില്‍ അക്കിനേനിയും

ഹൈദരാബാദ്: പഴയകാല തെലുങ്ക് സൂപ്പര്‍ താരങ്ങളായ അക്കിനേനി നാഗേശ്വര റാവുവിനെയും എസ് വി രംഗറാവുവിനെയും ആക്ഷേപിച്ചുളള നടന്‍ നന്ദമുറി ബാലകൃഷ്ണയുടെ പരാമര്‍ശത്തിനെതിരെ നടന്മാരായ നാഗചൈതന്യയും അഖില്‍ അക്കിനേനിയും. അക്കിനേനി നാഗേശ്വര റാവുവിന്റെയും എസ് വി രംഗറാവുവിന്റെയും സര്‍ഗാത്മക സംഭാവനകള്‍ തെലുങ്ക് സിനിമയുടെ അഭിമാനമാണ്. അവര്‍ തെലുങ്ക് സിനിമയുടെ നെടുംതൂണുകളുമാണ്. അവരോട് അനാദരവ് കാണിക്കുന്നത് സ്വയം അപകീര്‍ത്തിപ്പെടുത്തുന്നതുപോലെയാണ്'-എന്നാണ് ഇരുവരും ട്വീറ്റ് ചെയ്തത്. അക്കിനേനി നാഗേശ്വര റാവുവിന്റെ പേരക്കുട്ടികളാണ് ഇരുവരും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തന്റെ ഏറ്റവും പുതിയ ചിത്രമായ വീരസിംഹറെഡ്ഡിയുടെ വിജയാഘോഷത്തില്‍ സംസാരിക്കവേയാണ് നന്ദമുറി ബാലകൃഷ്ണ മുതിര്‍ന്ന തെലുങ്ക് നടന്മാരെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. തന്റെ പിതാവ് എന്‍ ടി രാമറാവുവിനെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. 'എന്റെ അച്ഛന്‍ എന്‍ടിആറിന് ചില സമകാലീനര്‍ ഉണ്ടായിരുന്നു. രംഗറാവു, അക്കിനേനി തൊക്കിനേനി അങ്ങനെ ചിലര്‍' എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്. 

ബാലകൃഷ്ണയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. പക്വത എന്താണെന്ന് നാഗചൈതന്യയില്‍നിന്നും അഖില്‍ അക്കിനേനിയില്‍ നിന്നും നന്ദമുറി പഠിക്കണമെന്നാണ് ചില കമന്റുകള്‍. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും തെലുങ്ക് സിനിമാ ചരിത്രം ബാലകൃഷ്ണ മനസിലാക്കണമെന്നും പറഞ്ഞവരുമുണ്ട്.

Contact the author

Entertainment Desk

Recent Posts

Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 1 day ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More