അനില്‍ ആന്‍റണി കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വ നയത്തിന്‍റെ ഉത്പന്നം - എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ബിബിസിയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അനില്‍ ആന്‍റണി കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വ നയത്തിന്‍റെ ഉത്പന്നമാണെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലുള്ളവരെ ബിജെപിയിലെത്തിക്കുന്ന മാനസികാവസ്ഥയിലുള്ള കെ സുധാകരന്‍റെ പാര്‍ട്ടിയില്‍പ്പെട്ടയാളാണ് അനില്‍ ആന്‍റണിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഒരു വിഷയത്തില്‍ ആദ്യം പ്രതികരണം നടത്തുമ്പോള്‍ അതിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് ദാര്‍ശനികമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. തനിക്ക് ഇഷ്ടപ്പെടുന്നത് മാത്രമേ കാണാന്‍ പാടുള്ളൂ, അല്ലാത്തതെല്ലാം ഒഴിവാക്കണമെന്നത് സ്വേച്ഛാധിപത്യമാണ്. എല്ലാവരും ബിബിസിയുടെ ഡോക്യുമെന്ററി കാണണമെന്നാണ് സിപിഎമ്മിന്‍റെ അഭിപ്രായമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. 

അനില്‍ ആന്റണിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിനുളളില്‍ എതിര്‍പ്പ് ശക്തമാണ്. അനിലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഏതെങ്കിലും വ്യക്തി നടത്തുന്ന പ്രസ്താവനയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംഭവം വിവാദമായതിന് പിന്നാലെ അനില്‍ ആന്‍റണി പാര്‍ട്ടി പദവികളില്‍ നിന്നെല്ലാം രാജിവെച്ചു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അനില്‍ ആന്റണി പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിന്മേലുളള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്നുതന്നെ കരുതുന്നു. മുന്‍വിധിയുടെ ചരിത്രമുളള ചാനലാണ് ബിബിസി. യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതില്‍ തെറ്റില്ല. അത് നിരോധിക്കേണ്ട കാര്യവുമില്ല'-എന്നാണ് അനില്‍ ആന്റണി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 23 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 4 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More