അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവെച്ചു

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിക്കെതിരായ പരാമര്‍ശം വിവാദമായതിനുപിന്നാലെ അനില്‍ കെ ആന്റണി എല്ലാ പദവികളില്‍നിന്നും രാജിവെച്ചു. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍, എ ഐ സി സി ഡിജിറ്റല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ എന്നീ പദവികളാണ് അനില്‍ ആന്റണി രാജിവെച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും തളളിപ്പറഞ്ഞതിനുപിന്നാലെയാണ് അനിലിന്റെ രാജി. ട്വിറ്ററിലൂടെയാണ് താന്‍ രാജിവയ്ക്കുകയാണെന്ന് അനില്‍ ആന്റണി അറിയിച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവര്‍ അസഹിഷ്ണുത കാണിക്കുകയാണെന്നും ട്വീറ്റ് പിന്‍വലിക്കാനുളള അവരുടെ ആവശ്യം താന്‍ തളളിയെന്നും രാജിക്കത്ത് പങ്കുവെച്ച് അനില്‍ ആന്റണി ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ നേരിട്ടുളള പങ്ക് വ്യക്തമാക്കുന്ന ബിബിസിയുടെ 'ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് അനില്‍ ആന്റണി എടുത്തത്. 'ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ മുന്‍വിധികളോടെയുളള ബ്രിട്ടന്‍ സ്‌പോണ്‍സേര്‍ഡ് ചാനലായ ബിബിസിയുടെയും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും കാഴ്ച്ചപ്പാടുകള്‍ക്ക് ഇന്ത്യന്‍ സ്ഥാപനങ്ങളേക്കാള്‍ മുന്‍തൂക്കം നല്‍കുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. ഇത് ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കും'-എന്നാണ് അനില്‍ ആന്റണി പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതോടെ അനില്‍ ആന്റണിക്കെതിരെ കോണ്‍ഗ്രസില്‍നിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അനില്‍ ആന്റണിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. അനില്‍ കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ ഭാഗമല്ലെന്നും പുനസംഘടന നടക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് അനില്‍ ആന്റണി സ്വയം പദവികളില്‍നിന്ന് രാജിവെച്ചത്.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More