ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനം; രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

കശ്മീര്‍: ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിച്ചയുടനെയുണ്ടായ ഇരട്ട സ്ഫോടനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കശ്മീരില്‍ ചില പ്രദേശങ്ങളില്‍ കാല്‍നടയാത്ര ഒഴിവാക്കണമെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷാപ്രശ്‌നമുളള പ്രദേശങ്ങളില്‍ കാറില്‍ സഞ്ചരിക്കാണമെന്നാണ് ഏജന്‍സികളുടെ നിര്‍ദേശം. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്കായി വിശദമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം രാത്രി താമസിക്കുന്ന സ്ഥലങ്ങളിലും ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തിവരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇതിനിടയിലാണ് കശ്മീരില്‍ ഇരട്ടസ്ഫോടനമുണ്ടായത്.

ഭീകരാക്രമണ സാധ്യതയുളള മേഖലകളിലൂടെ നടക്കരുതെന്നും ശ്രീനഗറിലെത്തുമ്പോള്‍ രാഹുലിനൊപ്പം വിരലിലെണ്ണാവുന്ന ആളുകളെ സഞ്ചരിക്കാവൂ എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിർദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ Z+ കാറ്റഗറി സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നത്. ഒന്‍പത് കമാന്‍ഡോകള്‍ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി മുഴുവന്‍ സമയം കാവല്‍നില്‍ക്കുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയത്. ജനുവരി 25-ന് ബനിഹാലില്‍ ത്രിവര്‍ണ പതാകയുയര്‍ത്തും. 27-ന് അനന്ത്‌നാഗ് വഴിയാണ് ശ്രീനഗറില്‍ പ്രവേശിക്കുക. ജനുവരി 30-നാണ് ഭരത് ജോഡോ യാത്ര അവസാനിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 22 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More