കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം. ലിജോ-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പിറന്ന ക്ലാസിക് സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇന്നാണ് സിനിമ പ്രദര്‍ശനം ആരംഭിച്ചത്. ചിത്രത്തിന്റെ ആദ്യ ഷോകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് സിനിമകളില്‍ ഒന്നാണിതെന്നും മമ്മൂട്ടി എന്ന അഭിനേതാവിന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാന്‍ കഴിയുമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി പതിവുതെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ മികച്ച രീതിയിലാണ് പ്രേക്ഷകര്‍ക്ക് മുന്പില് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സിനിമാ പ്രേമികള്‍ അവകാശപ്പെടുന്നത്.
മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ്നാട്ടിലാണ് നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ട് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററിനെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വേളാങ്കണ്ണി തീര്‍ഥാടനം നടത്തി വരുന്ന ഒരു പ്രൊഫഷണല്‍ നാടക സംഘത്തിന്റെ ദൃശ്യങ്ങളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. വഴിയില്‍ വെച്ച് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന ജെയിംസ് ഒരു സമീപഗ്രാമത്തിലേക്ക് അവിടം അത്യന്തം പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുകയാണ്. ആ തമിഴ് ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് അപരിചിതത്വങ്ങളൊന്നുമില്ലാതെ ചെന്നുകയറുന്ന ജെയിംസ് രണ്ട് വര്‍ഷം മുന്‍പ് അവിടെനിന്ന് കാണാതായ സുന്ദരത്തെപ്പോലെ പെരുമാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.