ഭവന നിര്‍മ്മാണ പദ്ധതിക്ക് പഴയിടത്തിന്‍റെ പായസമേളയുമായി സിപിഎം

കോട്ടയം: ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി പായസമേളയുമായി സിപിഎം. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പായസമേള നടക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന തുക ഭവന നിര്‍മ്മാണ പദ്ധതിയ്ക്ക് ഉപയോഗിക്കുമെന്ന് സിപിഎം വ്യക്തമാക്കി. കോട്ടയം കൂട്ടിക്കലിലാണ് 25 കുടുംബങ്ങള്‍ക്ക് സിപിഎം ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ വീട് വെച്ച് നല്‍കുന്നത്. ഇതോടനുബന്ധിച്ച് ഈ മാസം 20 മുതല്‍ 23 വരെ നടക്കുന്ന പായസമേളയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. 'അവര്‍ക്ക് തണലൊരുക്കാന്‍ നമുക്ക് പായസം വാങ്ങാം.... പാചക കുലപതി പഴയിടം മോഹനന്‍ നമ്പൂതിരി തയ്യാറാക്കുന്ന പായസമേളയില്‍ എല്ലാവരും പങ്കെടുക്കണ'മെന്നാണ് പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കലോത്സവത്തിന് മാംസാഹാരം വിളമ്പാത്തതിനു പഴയിടത്തിനുനേരെ ഒരു വിഭാഗം വിമർശനം ഉയർത്തിയിരുന്നു. ഇതിനുപിന്നാലെ ഇനി കലോത്സവം വേദികളില്‍ ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം നിലപാടെടുത്തിരുന്നു. സംസ്ഥാന സർക്കാര് മുഖ്യസംഘാടകരാകുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ നിന്ന് പിന്മാറിയെന്നും പഴയിടം മോഹനൻ നമ്പൂതിരി അറിയിച്ചിരുന്നു. ഇതിനുപിന്നാലെ മന്ത്രി വാസവന്‍ പഴയിടത്തെ പോയി സന്ദര്‍ശിച്ചിരുന്നു. പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായി ഉയർന്ന വിമർശനങ്ങൾ തള്ളി മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More