കൊച്ചി: മഞ്ജു വാര്യറെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'ആയിഷ'യുടെ അറബിക് ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇന്തോ-അറബിക് ചിത്രമായാണ് ആയിഷ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ഒരുങ്ങുന്നത്. മഞ്ജു വാരിയറുടെ കരിയറിലെ തന്നെ മികച്ച റോള്‍ ആയിരിക്കുമിതെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു. മലയാളത്തിനുപുറമെ, അറബി, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, കന്നഡ, തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ആയിഷയുടെ പ്രധാന ലോക്കേഷന്‍. ഈ ചിത്രത്തിനുവേണ്ടി മഞ്ജു വാരിയര്‍ അറബി ഭാഷ പഠിച്ചിരുന്നു. ആയിഷ'യുടെ പുതിയ അപ്ഡേഷനുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രഭുദേവയാണ് ഡാൻസ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീത സംവിധായകൻ. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്.
ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് -ഹിന്ദി ചിത്രമായ 'ലിഗറിനു' ശേഷം വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ആയിഷ. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൃഷ്‍ണ ശങ്കറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക