നജീബ് കാന്തപുരത്തിനെതിരായ തെരഞ്ഞെടുപ്പ് കേസ്; എണ്ണാതെ മാറ്റിവെച്ച തപാല്‍ വോട്ടുകള്‍ കോടതിയിലെത്തിക്കാന്‍ നിര്‍ദേശം

പെരിന്തല്‍മണ്ണ: 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ എണ്ണാതെ മാറ്റിവെച്ച തപാല്‍ വോട്ടുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. തപാല്‍ വോട്ടും അസാധുവായ വോട്ടുകളും എണ്ണിയ വോട്ടുകളും ടെന്‍ഡര്‍ വോട്ടുകളുമുള്‍പ്പെടെ ഹൈക്കോടതിയിലേക്ക് മാറ്റാനാണ് നിര്‍ദേശം. പെരിന്തല്‍മണ്ണയിലെ എല്‍ഡിഎഫ് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെപിഎം മുസ്തഫയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് പതിനേഴിനാണ് കോടതി വീണ്ടും പരിഗണിക്കുക. 

പോസ്റ്റല്‍ വോട്ടുള്‍പ്പെടെയുളള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പതിനാറിന് രാവിലെയാണ് ഹൈക്കോടതിയിലേക്ക് കൊണ്ടുപോവുക. നിലവില്‍ പെരിന്തല്‍മണ്ണ സബ്ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടുകള്‍ സബ് കളക്ടര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. 2021 ഏപ്രില്‍ ആറിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മെയ് രണ്ടിനായിരുന്നു വോട്ടെണ്ണല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. തുടര്‍ന്ന് വിജയം ചോദ്യംചെയ്ത് കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അവശരായവരെയും എണ്‍പതുവയസിനുമുകളില്‍ പ്രായമുളളവരെയും അവരുടെ വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കാന്‍ ഇത്തവണ അവസരമൊരുക്കിയിരുന്നു. ഇവയെ പ്രത്യേക തപാല്‍ വോട്ടായാണ് കണക്കാക്കിയത്. ഇത്തരത്തിലുളള 348 വോട്ടുകള്‍ വോട്ടെണ്ണല്‍ സമയത്ത് മാറ്റിവെച്ചിരുന്നു. ക്രമനമ്പറും ഒപ്പുമില്ലാത്തതിനാലാണ് മാറ്റിവെച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നതായതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഈ വോട്ടുകള്‍ കൂടി എണ്ണണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. ഇതോടെയാണ് കെപിഎം മുസ്തഫ കോടതിയെ സമീപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More