കൊച്ചി: വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തില്‍ അനുപം ഖേര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. ഇക്കാര്യം വി കെ പ്രകാശ് തന്നെയാണ് തന്റെ സാമൂഹിക മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കാഗസ് 2 എന്നാണ് സിനിമയുടെ പേര്. സതീഷ് കൗശിക് സംവിധാനം ചെയ്ത 'കാഗസി'ന്റെ രണ്ടാം ഭാഗമാണ് ഇത്. പങ്കജ് ത്രിപാതി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കാഗസ് 2021 -ലാണ് തിയേറ്ററിലെത്തിയത്. അനുപം ഖേര്‍, ദര്ശൻ കുമാര്‍, സ്മൃതി കര്‍ല, സതിഷ് കൗശിക്, നീന ഗുപ്ത എന്നിവരാണ് കാഗസ് 2-ല്‍ പ്രധാന താരങ്ങളായി എത്തുന്നത്. നിഷാന്ത് കൗശികാണ് ചിത്രത്തിന്റെ നിര്‍മാണം. ദ സതിഷ് കൗശിക് എന്റര്ടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നവ്യാ നായര്‍ പ്രധാനവേഷത്തിലെത്തിയ ഒരുത്തീയാണ് വി കെ പ്രകാശിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. മാര്‍ച്ച് 18- നാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ചിത്രം ഏറ്റുവാങ്ങിയിരുന്നു. സിനിമയില്‍ ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായര്‍ എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഒരുത്തീ നിര്‍മ്മിച്ചത്. വിനായകന്, സൈജു കുറുപ്പ്, കെ പി എസി ലളിത, സന്തോഷ്, മുകുന്ദന് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചത്.