ഋഷഭ് പന്തിന് ഐ പി എല്‍ മത്സരങ്ങള്‍ നഷ്ടമാകും - സൗരവ് ഗാംഗുലി

ഡല്‍ഹി: കാര്‍ അപകടത്തില്‍ പരിക്കേറ്റ ഋഷഭ് പന്തിന് ഈ വര്‍ഷത്തെ ഐ പി എല്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് മുന്‍ ബി സി സി ഐ പ്രസിഡന്‍റും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഡയറക്ടറുമായ സൗരവ് ഗാംഗുലി. 'ഋഷഭ് പന്ത് വരുന്ന സീസണില്‍ കളിക്കില്ല. പന്തിന്‍റെ അഭാവം ടീമിനെ ബാധിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും മികച്ച തയ്യാറെടുപ്പുകളാണ് ടീം നടത്തിയിരിക്കുന്നത്. പന്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും സമയമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം' - ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

2021 മുതൽ ഡൽഹിയുടെ ഭാഗമാണ് പന്ത്. ശ്രേയസ് അയ്യരിന് പരിക്ക് പറ്റിയതിനുപിന്നാലെയാണ് ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. അതേസമയം, ടീമിന്റെ നായകത്വം ഏറ്റെടുക്കാന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ മാനേജ്‌മെന്റ് സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിസംബർ 30-നാണ് ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ കാല്‍ പാദത്തിനും ഉപ്പൂറ്റിക്കുമാണ് സാരമായ പരിക്ക് സംഭവിച്ചിരിക്കുന്നത്. തലയ്ക്കും ആന്തരിക അവയവങ്ങള്‍ക്കും കാര്യമായ പരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നതിനിടയില്‍ ഋഷഭ് പന്ത് ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. 

Contact the author

Sports Desk

Recent Posts

Sports Desk 1 week ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 weeks ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 3 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 5 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 5 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 5 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More