വാരിസില്‍ അഭിനയിക്കാനുളള ഏക കാരണം വിജയ് ആണ്- രശ്മിക

ഹൈദരാബാദ്: താന്‍ വാരിസില്‍ അഭിനയിക്കാനുളള ഏക കാരണം നടന്‍ വിജയ് ആണെന്ന് തെലുങ്ക് നടി രശ്മിക മന്ദാന. വിജയ് എന്ന നടനോട് തനിക്ക് ചെറുപ്പം മുതല്‍ സ്‌നേഹവും ആരാധനയുമുണ്ടായിരുന്നെന്നും അതുകൊണ്ടുമാത്രമാണ് താന്‍ വാരിസില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

'ഒരുപക്ഷെ ഞാനായിരിക്കും വിജയ്‌യുടെ ഏറ്റവും വലിയ ആരാധിക. എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ടായിരുന്നു. ഒരുദിവസം ഞാനും അച്ഛനൊപ്പം വിജയ്യുടെ സിനിമ കാണാന്‍ പോയി. കണ്ടപ്പോള്‍തന്നെ എനിക്ക് അദ്ദേഹത്തോട് വലിയ സ്‌നേഹവും ആരാധനയും തോന്നി. അദ്ദേഹത്തോടൊപ്പം ഒരു സിനിമയെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ സംഭവിച്ചു'-രശ്മിക പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വംശി പൈഡിപ്പളളി സംവിധാനം ചെയ്ത വാരിസില്‍ വിജയ്‌യുടെ നായികയായാണ് രശ്മിക മന്ദാന എത്തുന്നത്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ശരത് കുമാറാണ് ചിത്രത്തില്‍ വിജയ്‌യുടെ പിതാവായെത്തുന്നത്. എസ് ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More