ഹൈദരാബാദ്: സാമന്തയെ കേന്ദ്രകഥാപാത്രമാക്കി ഗുണശേഖര്‍ രചനയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ശാകുന്തളം എന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെ വെളള നിറമുളള സാരിയും വലിയ കണ്ണടയും ധരിച്ചുളള സാമന്തയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മയോസിറ്റിസ് രോഗബാധിതയാണെന്ന് വെളിപ്പെടുത്തിയതിനുശേഷം നടി ആദ്യമായാണ് പൊതുവേദിയിലെത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രങ്ങള്‍ പങ്കുവെച്ച ട്വിറ്റര്‍ പേജിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. ബസ് ബാസ്കറ്റ് എന്ന പേജാണ് നടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. സാമന്തയുടെ പ്രസരിപ്പും തിളക്കവും നഷ്ടമായി എന്നും ഇത് കാണുന്നത് ദുഖമുണ്ടാക്കുന്നു എന്നുമായിരുന്നു പോസ്റ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇതിന് ട്വിറ്ററിലൂടെ തന്നെ നടി മറുപടി നല്കി. 'എനിക്ക് സംഭവിച്ചതുപോലെ നിങ്ങള്‍ക്ക് ഒരിക്കലും മാസങ്ങളോളം ചികിത്സയും മരുന്നുമായി ജീവിക്കേണ്ടിവരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ തിളക്കത്തിലേക്ക് ചേര്‍ക്കാന്‍ എന്നില്‍നിന്ന് കുറച്ച് സ്നേഹം ഇതാ...'-എന്നായിരുന്നു സാമന്തയുടെ മറുപടി. നാഗചൈതന്യയുമായുളള വിവാഹമോചനത്തിനുശേഷമാണ് താന്‍ മയോസിറ്റിസ് രോഗബാധിതയാണെന്ന് നടി വെളിപ്പെടുത്തിയത്. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് കഠിനമായ വേദനയും അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് ഇത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ഈ അസുഖം കഴുത്തിലും തോളിലും തുടകളിലുമുളള മസിലുകളെ ബാധിക്കും.