സാമന്ത രുത് പ്രഭു കേന്ദ്രകഥാപാത്രമായെത്തുന്ന ശാകുന്തളത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മഹാഭാരതത്തിലെ ഉപകഥയായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയകഥയാണ് പറയുന്നത്. 2.52 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലര്‍ തെലുങ്കിനു പുറമേ തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ശാകുന്തളം ഫെബ്രുവരി പതിനേഴിനാണ് തിയറ്ററുകളിലെത്തുക. പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യഭംഗി സമ്മാനിക്കാനായി ചിത്രം 3Dയിലും റിലീസ് ചെയ്യുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അനുഷ്കാ ഷെട്ടി ചിത്രം രുദ്രമാദേവിയുടെ സംവിധായകന് ഗുണശേഖറാണ് ശാകുന്തളം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗുണശേഖര്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. സാമന്ത ശകുന്തളയായി എത്തുമ്പോള്‍ മലയാളി നടന് ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായെത്തുന്നത്. ശകുന്തളയുടെ തോഴിയായ അനസൂയയായി എത്തുന്നത് അതിഥി ബാലനാണ്. പ്രകാശ് രാജ്, മധുബാല, ഗൗതമി, അനന്യ നാഗല്ല, സച്ചിന് ഖേഡേക്കര്‍, അല്ലു അര്‍ഹ, ഡോ. എം മോഹന്‍ ബാബു തുടങ്ങിയവരാണ് ശാകുന്തളത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.