പ്രശ്നപരിഹാരം ആയില്ല; കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ തുറക്കില്ല

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിട്ടു. ജാതി വിവേചനമടക്കം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി സമരം നടക്കുന്നതിനെ തുടര്‍ന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിട്ടത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 8 വരെ അടച്ചിടാനായിരുന്നു ആദ്യ ഉത്തരവ്. പ്രശ്നം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് അടച്ചിടല്‍ കാലയളവ് നീട്ടാന്‍ തീരുമാനിച്ചത്. 

ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർത്ഥികൾക്ക്‌ സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടർ രാജിവെയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഡയറക്ടർക്കുമെതിരെയും പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കഴുകാന്‍ വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി. വനിതാ ജീവനക്കാര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്‍റെ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചെന്ന ഗൗരവതരമായ പരാതിയും ഉയര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തില്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ‌മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രണ്ടംഗ ഉന്നതതല കമ്മീഷനെ നിയമിച്ചിരുന്നു. സർക്കാർ നിയയോഗിച്ച അന്വേഷണ കമ്മീഷൻ കാംപസിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. വിദ്യാർത്ഥികളിൽ നിന്നും, വിവേചനം നേരിട്ട ശുചീകരണ തൊഴിലാളികളിൽ നിന്നും ഉൾപ്പെടെ മൊഴിയെടുത്തിട്ടുണ്ട്. കമ്മീഷൻ റിപ്പോര്‍ട്ട് എപ്പോള്‍ നല്‍കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 23 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More