കോഴിക്കോട് ഖാസി കെ വി ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു

കോഴിക്കോട്: സാമൂതിരിയുടെ രാജകുടുംബത്താല്‍ 7 നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിയോഗിക്കപ്പെട്ട കോഴിക്കോട്ടെ ഖാസി പരമ്പരയിലെ ഇപ്പോഴത്തെ ഖാസി കെ വി  ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു. കോഴിക്കോട് നഗരത്തിലെ പുരാതന തറവാടായ കാട്ടില്‍ വീട്ടില്‍ കുടുംബാംഗമാണ്. 88 വയസ്സായിരുന്നു. കോഴിക്കോട് ഖാസിയായിരുന്ന പള്ളിവീട്ടില്‍ മാമുക്കോയയുടെ മകനാണ്. സഹോദരനും കോഴിക്കോട്ടെ മുഖ്യ ഖാസിയുമായിരുന്ന നാലകത്ത് മുഹമ്മദ്‌ കോയയുടെ മരണത്തെ തുടര്‍ന്ന് 2008-ല്‍ മുഖ്യഖാസി പദവിയിലെത്തിയ കെ വി  ഇമ്പിച്ചമ്മദ് ഹാജി ഒരു വ്യാഴവട്ടം ആ സ്ഥാനം അലങ്കരിച്ചു. 

കോഴിക്കോട് സാമൂതിരി രാജപരമ്പരയുമായി നിരന്തരം ബന്ധപ്പെട്ടു നിന്നിരുന്ന ഔദ്യോഗിക പദവിയാണ്‌ കോഴിക്കോട് ഖാസി സ്ഥാനം. സാമൂതിരിയുടെ രാജ്യത്തെ മാപ്പിള സമുദായത്തിലെ വിവിധതരത്തിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും പ്രശ്നപരിഹാരമുണ്ടാക്കാനും വിവാഹം ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കാനുമുള്ള അധികാരം ഖാസിക്കായിരുന്നു. 1343- ല്‍ സാമൂതിരി നിയോഗിച്ച ഖാസി ഫക്രുദ്ദീന്‍ ഉസ്മാനാണ് ഈ പരമ്പരയിലെ ആദ്യകണ്ണി എന്നാണ് കണക്കാക്കപ്പെടുന്നത്. കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാരും തുടര്‍ന്ന് സ്വതന്ത്യാനന്തരം സര്‍ക്കാരും ഈ പദവി ഔദ്യോഗിക പദവിയായിത്തന്നെ അംഗീകരിച്ചു.

പരമ്പരാഗതമായി കോഴിക്കോട്ടെ ഖാസിമാര്‍ സാമൂതിരി കുടുംബവുമായി പുലര്‍ത്തിപ്പോന്ന അടുത്തബന്ധം ഇഴമുറിയാതെ സൂക്ഷിച്ച ഖാസി കെ വി  ഇമ്പിച്ചമ്മദ് ഹാജി ഇപ്പോഴത്തെ സാമൂതിരി കെ സി അനുജന്‍ രാജയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പരേതയായ കാട്ടില്‍ വീട്ടില്‍ കുട്ടീബിയാണ് മാതാവ്. കാമക്കന്‍റകത്ത് (മൂസ ബറാമിന്‍റകം) കുഞ്ഞീബിയാണ് ഭാര്യ. മൂസ ബറാമിന്‍റകത്ത് മാമുക്കോയ, അലിനാസര്‍ (മസ്കറ്റ്), ഹന്നത്, നസീഹത് (അധ്യാപിക, എ എം എല്‍ പി എസ്), സുമയ്യ, ആമിന എന്നിവരാണ് മക്കള്‍. മരുമക്കള്‍: പള്ളി വീട്ടില്‍ അബ്ദുള്‍ മാലിക്ക്, നാലകത്ത് വീട്ടില്‍ അബ്ദുള്‍ വഹാബ്, മുല്ലന്‍റകത്ത് അഹമദ് കബീര്‍.

ഖബറടക്കം വൈകീട്ട് അഞ്ചുമണിക്ക് ഖാസിയുടെ ആസ്ഥാന പള്ളിയായ മിശ്കാല്‍ പള്ളി അങ്കണത്തില്‍ നടക്കും. പിതാവിന്റെയും സഹോദരന്റെയും ഖബറിനോട് ചേര്‍ന്നുതന്നെയാണ് ഖാസി കെ വി  ഇമ്പിച്ചമ്മദ് ഹാജിയെ ഖബറടക്കുക. പരേതനോടുള്ള ആദരസൂചകമായി മിശ്കാല്‍ പള്ളിയുടെ പരിസരത്തും സമീപ പ്രദേശങ്ങളിലും വൈകീട്ട് 3 മുതല്‍ ഖബറടക്കം കഴിയുന്നതുവരെ കടകള്‍ അടച്ച് ഹര്‍ത്താലാചരിക്കും.  

മിശ്കാല്‍ പള്ളി ഇമാമിന് താല്‍ക്കാലിക ചുമതല

ഖാസി കെ വി  ഇമ്പിച്ചമ്മദ് ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഖാസിയുടെ താല്‍ക്കാലിക ചുമതല മിശ്കാല്‍ പള്ളി ഇമാം ഷഫീര്‍ സഖാഫിക്ക് നല്കി. മിശ്കാല്‍ പള്ളിക്കമ്മിറ്റി അധ്യക്ഷന്‍ കെ വി കുഞ്ഞഹമ്മദ് കോയ, ജനറല്‍ സെക്രട്ടറി എന്‍ ഉമ്മര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More