ചെന്നൈ: വിജയ് നായകനായി എത്തുന്ന 'വാരിസി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 11- നാണ് ചിത്രം തിയേറ്ററിലെത്തുക. അജിത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന തുനിവും ഈ ദിവസം തന്നെയാണ് റിലീസ് ചെയ്യുന്നത്. ഇരു ചിത്രങ്ങളും പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും തിയതികൾ പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ട്രെയിലറിനൊടൊപ്പം തുനുവിന്റെ റിലീസ് തിയതി നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാരിസും പൊങ്കലിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.
ആക്ഷനും ഡാന്‍സും കിടിലന്‍ സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയ പക്ക വിജയ് ചിത്രമാണ് വാരിസെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലര്‍ പതിനാറ് മണിക്കൂറിനുള്ളില്‍ 19 മില്ല്യന്‍ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. അജിത് ഒരു ബാങ്ക് കൊള്ളയടിക്കുന്ന സീനോടുകൂടിയാണ് തുനിവിന്റെ ട്രെയ്ലർ ആരംഭിക്കുന്നത്. മികച്ച സിനിമയായിരിക്കും തുനിവെന്നാണ് ട്രെയ്ലർ നല്കുന്ന സൂചന. അജിതിന്റെ മികച്ച പ്രകടനങ്ങളും ആക്ഷന്‍ രംഗങ്ങളുമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വാരിസില്‍ ജയ് രാജേന്ദ്രന് എന്നാണ് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാവുകയാണ് വിജയ് രാജേന്ദ്രൻ. ശരത് കുമാറാണ് വിജയ്യുടെ അച്ഛനായി എത്തുന്നത്. വംശി പൈഡിപ്പള്ളിയാണ് സിനിമ സംവിധാനം ചെയ്തത്. രശ്മിക മന്ദാനയാണ് നായിക. നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നത്. തിയറ്റര്‍ റീലിസീന് ശേഷം നെറ്റ്ഫ്ലിക്സില്‍ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.