അടുത്ത കലോത്സവം മുതല്‍ മാംസാഹാരം വിളമ്പും- മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട്: അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാംസാഹാരം വിളമ്പുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നോണ്‍ വെജ് ഭക്ഷണം വിളമ്പുന്നതില്‍ സര്‍ക്കാരിന് സന്തോഷംമാത്രമേയുളളു എന്നും വിവാദങ്ങള്‍ക്കുപിന്നില്‍ കലോത്സവം നന്നായി നടക്കുന്നതിനോടുളള അസൂയയാണെന്നും ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണമുണ്ടാക്കാന്‍ നിരന്തരം പഴയിടം മോഹനന്‍ നമ്പൂതിരിക്കുതന്നെ ടെന്‍ഡര്‍ കൊടുക്കുന്നതിനും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം നല്‍കുന്നതിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കോഴിക്കോട് വരുന്ന കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാനത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. അറുപത് വര്‍ഷമായി ഇല്ലാത്ത ബ്രാഹ്‌മണ മേധാവിത്തം ഇപ്പോഴാണോ കാണുന്നത്. ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന സ്ഥലത്ത് മാംസാഹാരം നല്‍കാനുളള പ്രയാസം കണക്കിലെടുത്താണ് അത് ചെയ്യാത്തത്. 15,000 എന്നത് വലിയ സംഖ്യയാണ്. വീട്ടില്‍നിന്നും മാറിനിന്ന് ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാലോ എന്ന ആശങ്ക മാത്രമാണുണ്ടായിരുന്നത്. അടുത്ത വര്‍ഷം ഇക്കാര്യം നേരത്തെതന്നെ കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അറിയിച്ച് എണ്ണം കണക്കാക്കി രണ്ടുതരം ഭക്ഷണവും വിളമ്പും'- മന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More