കൊച്ചി: പൃഥ്വിരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കാപ്പ ഇതുവരെ 25 കോടി കളക്ഷന്‍ നേടിയെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ ഷാജി കൈലാസാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ആഗോളതലത്തിലാണ് ചിത്രം 25 കോടി രൂപ നേടിയത്. 2022 ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്റെ രണ്ടാം ആഴ്ച പിന്നിടുകയാണ്. പുതുവര്‍ഷത്തിലും കാപ്പ വിജയ കരമായി പ്രദര്‍ശനം തുടരുകയാണെന്ന സന്തോഷം പങ്കുവെച്ച് പൃഥ്വിരാജും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗുണ്ടാ തലവനില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാളാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ട മധു. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ. കടുവ കഴിഞ്ഞ വര്‍ഷം മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'കാപ്പ നിതീയല്ല, നിയമമാണ്' എന്നാണ് ചിത്രത്തിന് ടാഗ് ലൈനായി നല്‍കിയിരിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.