ഇവിടെയെത്തുന്ന ഓരോ മത്സരാര്‍ത്ഥികളും വിജയികളാണ്; കലോത്സവത്തിന് ആശംസകളുമായി ആശ ശരത്ത്

കോഴിക്കോട്: സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ആശംസകളുമായി നടി ആശ ശരത്ത്. മത്സരത്തിനായി ഇവിടെയെത്തുന്ന ഓരോ കുട്ടികളും വിജയികളാണെന്ന് ആശ ശരത്ത് ഉദ്ഘാടന വേദിയില്‍ പറഞ്ഞു. 'രണ്ടുവര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കലോത്സവം നടക്കുന്നത്. ഓരോ മത്സരാര്‍ത്ഥിയും സംസ്ഥാന തലം വരെ എത്തുന്നതില്‍ എത്രമാത്രം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടാകുമെന്ന് മനസിലാക്കാന്‍ സാധിക്കും. വളരെ അഭിമാനം തോന്നുന്നു. ആര്‍ക്ക് ഒന്നാം സ്ഥാനം കിട്ടുന്നുവെന്നല്ല. നിങ്ങള്‍ ഇവിടെവരെ എത്തണമെങ്കില്‍ മികച്ച കഴിവുള്ളവരായിരിക്കും. അതുതന്നെയാണ് വിജയവും. സ്‌കൂള്‍ കലോത്സവ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ആയത് ഏറ്റവും വലിയ ഭാഗ്യമായാണ് താന്‍ കരുതുന്നത്. എല്ലാവര്‍ക്കും ആശംസകള്‍' - ആശ ശരത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കലാമേള ഉദ്ഘാടനം ചെയ്തത്.  മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കലോല്‍സവം എന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സാംസ്‌കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More