അടൂര്‍ ഗോപാലകൃഷ്ണനെ പുറത്താക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം- ജിയോ ബേബി

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനെതിരായ സമരത്തെ അധിക്ഷേപിച്ച അടൂര്‍ ഗോപാലകൃഷ്ണനെ പുറത്താക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സംവിധായകന്‍ ജിയോ ബേബി. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യസന്ധതയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ തെളിയിക്കുന്നതെന്നും ഇത്തരം ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന അടൂരിനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തുനിന്നും എത്രയുംവേഗം നീക്കാനുളള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണമെന്നും ജിയോ ബേബി പറഞ്ഞു.

'കെ ആര്‍ നാരായണന്‍  ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം സത്യസന്ധമാണെന്ന് അടൂരിന്റെ വാക്കുകളിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധിച്ചവരെ വൈകാരിക ജീവികളായാണ് അടൂര്‍ കാണുന്നത്. സ്ത്രീകള്‍ ഉടുത്തൊരുങ്ങുന്നതിലും ഡബ്ലു സിസിയിലുമെല്ലാം അദ്ദേഹം കുഴപ്പം കാണുന്നുണ്ട്. ഉടുത്തൊരുങ്ങുന്നതും ഫെമിനിസം സംസാരിക്കുന്നതും തെറ്റാണെന്ന ചിന്താഗതിയുളള ഒരാള്‍ എങ്ങനെയാവും വിദ്യാര്‍ത്ഥികളുടെ സമരത്തോട് പ്രതികരിച്ചിരിക്കുക എന്നത് ഇവിടെ തെളിയിക്കപ്പെടുകയാണ്. ഇത്തരം ചിന്താഗതിയുളള ആളെ എത്രയുംവേഗം ചെയര്‍മാന്‍ പദവിയില്‍നിന്ന് മാറ്റാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടാവണം'- ജിയോ ബേബി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാലഞ്ച് പെണ്ണുങ്ങളുണ്ട് ഇവിടെ. അവര്‍ ഉടുത്തൊരുങ്ങിവന്നാണ് പരാതി പറയുന്നത്. കണ്ടാല്‍ ഡബ്ല്യുസിസിക്കാരെ പോലെയാണ്. സിനിമാതാരങ്ങളുടെ സ്‌റ്റൈലിലാണ് പരാതി പറയുന്നത്- എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. പഠിക്കാന്‍ വരുന്ന കുട്ടികള്‍ പഠിച്ചിട്ട് പോകണം. അല്ലാതെ സമരത്തിനിറങ്ങുകയല്ല വേണ്ടത്. പഠിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ പിരിഞ്ഞുപോകണം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിവിവേചനം നടന്നിട്ടില്ല. സംവരണം അട്ടിമറിക്കപ്പെട്ടിട്ടില്ല- എന്നും അടൂര്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 22 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More