ചങ്ങനാശ്ശേരി: ശശി തരൂര്‍ എം പിയെ 'ഡല്‍ഹി നായര്‍' എന്ന് വിളിച്ചത് താന്‍ തിരുത്തുന്നതായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വപൌരനായ ശശി തരൂര്‍ കേരളാ പുത്രനാണ്.- നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ തരൂരിനോളം യോഗ്യത മറ്റാര്‍ക്കുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി.
''തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചയാളാണ് ഞാന്‍, അത് തെറ്റായിപ്പോയി, അന്ന് പറഞ്ഞത് തിരുത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ ശശി തരൂരിനെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്'' -ജി സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന് ജയന്തി മഹാസമ്മേളനത്തിനെത്തിയെ ശശി തരൂരിനെ വാനോളം പുകഴ്ത്തിയാണ് ജി സുകുമാരന്‍ നായര്‍ പ്രസംഗിച്ചത്. ഒരു നായര്‍ക്ക് വേറൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം തന്നെ പറഞ്ഞിട്ടുണ്ട് എന്ന തരൂരിന്റെ പരാമര്‍ശവും ചര്‍ച്ചയായി. മന്നം പറഞ്ഞതുതന്നെയാണ് രാഷ്ട്രീയത്തില്‍ തന്റെ അനുഭവം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തരൂരിനെ സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതും വേദിയില്‍ വെച്ച് അദ്ദേഹത്തെ പുകഴ്ത്തിയതും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മുന്നറിയിപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇനി ശശി തരൂരിനെ സംസ്ഥാന തലത്തില്‍ അവഗണിക്കുന്നത് എന്‍ എസ് എസിന്റെ അപ്രീതിക്ക് കാരണമാകും എന്ന സന്ദേശമാണ് സുകുമാരന്‍ നായര്‍ കെ സുധാകരന്, വി ഡി സതീശന് എന്നിവരുടെ പുതിയ നേതൃത്വത്തിന് നല്‍കിയത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.