പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയണം - വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തിലാണ് വി ഡി സതീശന്റെ പ്രതികരണം. സോളാര്‍ കേസ് കേരളാ പോലീസ് അന്വേഷിക്കുകയും തെളിവുകള്‍ ഇല്ലെന്നു ആവര്‍ത്തിച്ച് പറഞ്ഞിട്ടും വൈര്യനിര്യാതന ബുദ്ധിയോടെയാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി സര്‍ക്കാര്‍ ഈ കേസ് സിബിഐയ്ക്ക് വിട്ടത്. എന്നാല്‍ തീയില്‍ കാച്ചിയ പൊന്നുപോലെ നേതാക്കളെല്ലാം പുറത്തുവന്നിരിക്കുകയാണ്. സോളാര്‍ കേസില്‍ ഉള്‍പ്പെട്ട നേതാകള്‍ക്കുണ്ടായ അപമാനത്തിന് ആര് കണക്കു പറയും. സിപിഎം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്റെ അവസാന കേസ് ആകണം ഇത്. പരാതിക്കാരി ആവശ്യപ്പെട്ടതുകൊണ്ടാണ് സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ മറ്റൊരു പരാതിക്കാരി ഇതേ ആവശ്യം ഉന്നയിച്ചിട്ട് എന്തുകൊണ്ടാണ് മുഖ്യമന്ത്രി കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറത്തതെന്നും വി ഡി സതീശന്‍ ചോദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,  സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. ഉമ്മന്‍ ചാണ്ടി പരാതിക്കാരിയെ ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ പരാതിയില്‍ വസ്തുതയില്ലെന്നാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്നാരോപിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹം ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More