ഭരണഘടന ആക്രമിക്കപ്പെടുമ്പോഴെല്ലാം ഞാന്‍ തെരുവിലിറങ്ങും; ഭാരത് ജോഡോ യാത്രയില്‍ കമല്‍ ഹാസന്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ഡല്‍ഹി ഐടിഒ മുതല്‍ ചെങ്കോട്ട വരെ മൂന്നുകിലോമീറ്ററാണ് കമല്‍ ഹാസന്‍ രാഹുലിനൊപ്പം നടന്നത്. മക്കള്‍ നീതി മയ്യം നേതാക്കളും പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. ചെങ്കോട്ടയില്‍ നടന്ന പൊതുയോഗത്തിലും കമല്‍ ഹാസന്‍ സംസാരിച്ചു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനെത്തിയത് ഒരു ഇന്ത്യക്കാരന്‍ എന്ന നിലയിലാണെന്നും ഭരണഘടന ആക്രമിക്കപ്പെടുമ്പോഴെല്ലാം താന്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

'ഭരണഘടന ആക്രമിക്കപ്പെട്ടാല്‍ ഞാന്‍ തെരുവിലിറങ്ങിയിരിക്കും. രാജ്യം ആര് ഭരിക്കുന്നു എന്നത് എനിക്ക് വിഷയമല്ല. ഇവിടെ നില്‍ക്കുന്നത് ഒരു ഇന്ത്യക്കാരനായാണ്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതില്‍നിന്ന് പലരും എന്നെ വിലക്കിയിരുന്നു. എന്റെ ഉളളിലെ ചിന്ത, രാജ്യം കൈവിട്ട്‌പോകുന്നത് കണ്ടുനില്‍ക്കുന്നതിലും നല്ലത് ഇന്ത്യയെ പടുത്തുയര്‍ത്താന്‍ സഹായിക്കുന്നതല്ലേ എന്നായിരുന്നു. ഈ യാത്ര തുടങ്ങിയിട്ടേയുളളു. ഇന്ത്യയുടെ പാരമ്പര്യത്തെയും രാജ്യത്തിന്റെ ഭാവിയെയും ബന്ധിപ്പിക്കാന്‍ ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ട്. വരുംതലമുറകള്‍ക്കുവേണ്ടിയാണ് ഈ യാത്ര. ഇത്തരമൊരു യാത്രയ്ക്ക് നേതൃത്വം നല്‍കാന്‍ ധൈര്യം കാണിച്ച രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍'-എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്‍ ഹാസന്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്. തമിഴ്‌നാട്ടില്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരാന്‍ മക്കള്‍ നീതി മയ്യം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതിനിടെയാണ് കമല്‍ ഹാസന്‍ രാഹുലിനൊപ്പം പദയാത്രയില്‍ അണിചേര്‍ന്നതെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പവന്‍ ഖേര, ജയ്‌റാം രമേശ്, ഭൂപിന്ദന്‍ സിംഗ് ഹൂഡ, രണ്‍ദീപ് സിംഗ് സുര്‍ജേവാല തുടങ്ങിയവരും ഇന്നലെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു. ഒന്‍പതുദിവസത്തെ ഇടവേളയ്ക്കുശേഷം ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുക.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 19 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More