കോട്ടയം: കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ എ ഐ വൈ എഫ്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്തത് അപഹാസ്യമാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എ ഐ വൈ എഫ് പറഞ്ഞു. 'ഇടതുപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തി വിലപേശാനാണ് അടൂര്‍ ഗോപാലകൃഷ്ണന് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ അടൂര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഡയറക്ടറെ മാറ്റിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാവും'- എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് റനീഷ് കാരിമറ്റം പറഞ്ഞു.
കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികളോടും തൊഴിലാളികളോടും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതിവിവേചനം കാണിച്ചെന്ന് പരാതിയുമായി വിദ്യാര്‍ത്ഥികളും തൊഴിലാളികളും രംഗത്തെത്തിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരെക്കൊണ്ട് ശങ്കര്‍ മോഹന്‍ വീട്ടുജോലികള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചു എന്ന് വെളിപ്പെടുത്തലുണ്ടായതിനുപിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്കുശേഷം വീട്ടുജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി തൊഴിലാളികള്‍ വെളിപ്പെടുത്തിയിരുന്നു. ഡയറക്ടരെ പിരിച്ചുവിടണമെന്നാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
എന്നാല്‍, കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാവിവിവേചനമുണ്ടെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ശങ്കര്‍ മോഹന്‍ ജാതിവിവേചനം കാണിക്കുന്നയാളല്ലെന്നുമാണ് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞത്. സമരം ചെയ്യുന്നവരുടെ ഉദ്ദേശം ഇന്‍സ്റ്റിറ്റ്യൂട്ടിനെ നശിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.